*കൊയിലാണ്ടി മുചുകുന്നിൽ ഇരുപത്തിയാറുകാരൻ കോവിഡ് ബാധിച്ചു മരിച്ചു.*
കൊയിലാണ്ടി മൂടാടിയിൽ ഇരുപത്തിയാറുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. കൊയിലാണ്ടി മുചുകുന്ന് ചെറുവാനത്ത് മീത്തൽ ശ്രീരാഗ് (സാബു) ആണ് മരിച്ചത്.
കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കൂലിപ്പണിക്കാരനാണ് ശ്രീരാഗ്.അച്ഛൻ ബാബു ഒരാഴ്ച മുമ്പ് കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.അച്ഛന്റെ സമ്പർക്കത്തിൽ പെട്ടാണ് ശ്രീരാഗിന് കോവിഡ് ബാധിച്ചത്.
Post a Comment