*മാഹിയിലെ കോവിഡ് പോസറ്റവിറ്റി നിരക്ക് പത്ത് ശതമാനമെന്ന് അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ*
മാഹി: പ്രമുഖ ദിനപത്രങ്ങളിൽ മാഹിയിലെ കോവിഡ് പോസിറ്റിവിറ്റി 37 ശതമാനമായും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന നിരക്കായും റിപ്പോർട്ട് ചെയ്യപ്പെട്ടതായും അതിന് വിശദീകരണവുമായി റീജിയണൽ അഡ്മിനിസ്ട്രേറ്റർ.
ഭൂമിശാസ്‌ത്രപരമായി കേരളത്തിൽ സ്ഥിതിചെയ്യുന്ന മാഹിയിലെ കോവിഡ് ടെസ്റ്റിംഗ് സെന്ററിൽ വച്ച് കേരളത്തിലെ ധാരാളം ആളുകൾക്ക് കോവിഡ് ടെസ്റ്റുകൾ ചെയ്യുകയും അവരിൽ നല്ലൊരു ശതമാനം ആളുകളും പോസിറ്റീവാകുകയും ചെയ്യുന്നുണ്ടെന്നും, പ്രദേശവാസികളോടൊപ്പം തന്നെ കേരള നിവാസികളെയും ടെസ്റ്റ് ചെയ്യുന്നത് കാരണമാണ് മാഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി 37% എന്ന ഉയർന്ന നിരക്കായി റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും. മാഹി പ്രദേശത്തു മാത്രമായി കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളുവെന്നും ശിവ് രാജ് മീണ വ്യക്തമാക്കി
Post a Comment