o മാഹി പാലം: അടിയന്തര അറ്റകുറ്റപ്പണി നടത്തണം - സംയുക്ത യൂണിയൻ
Latest News


 

മാഹി പാലം: അടിയന്തര അറ്റകുറ്റപ്പണി നടത്തണം - സംയുക്ത യൂണിയൻ

 


മാഹി പാലം: അടിയന്തര അറ്റകുറ്റപ്പണി നടത്തണം - സംയുക്ത യൂണിയൻ


ന്യൂമാഹി: തകർന്ന് കിടക്കുന്ന മാഹി പാലം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് സംയുക്ത ഓട്ടോത്തൊഴിലാളി യൂണിയൻ ന്യൂമാഹി അധികൃതരോടാവശ്യപ്പെട്ടു.


മാസങ്ങളായി പാലത്തിൻ്റെ സ്ലാബുകളുടെ ജോയിൻ്റുകൾ പൊട്ടിത്തകർന്ന് കിടക്കുകയാണ്. ഒട്ടേറെ സ്ഥലങ്ങളിൽ ടാർ ഇളകി വലിയ കുണ്ടും കുഴികളും ഉണ്ടായിട്ടുണ്ട്. വാഹനങ്ങൾ വളരെ പതുക്കെയാണ് പോകുന്നത്. ഇത് കാരണം ഗതാഗത തടസ്സം പതിവാകുകയാണ്. അധികൃതരുടെ തികഞ്ഞ അവഗണനയും അനാസ്ഥയും കാരണം മാസങ്ങളോളമായി ഡ്രൈവർമാരും യാത്രക്കാരും വലയുകയാണ്. മാഹി പള്ളി തിരുനാൾ ഒക്ടോബർ 5 ന് തുടങ്ങാനിരിക്കെ ഇതിന് അടിയന്തര പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ ജനങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ട് കൂടുതൽ ദുരിതമനുഭവിക്കേണ്ടി വരും. താത്കാലിക അറ്റകുറ്റപ്പണികൾക്ക് പുറമെ പാലത്തെ ബലപ്പെടുത്താനുള്ള ശാസ്ത്രീയമായ രീതിയിലുള്ള അറ്റകുറ്റപ്പണികളും അടിയന്തരമായി നടത്തണമെന്നും ആവശ്യപ്പെട്ടു. അടിയന്തര നടപടികൾ ഉണ്ടായില്ല തങ്കിൽ ഓട്ടോ തൊഴിലാളികൾ പ്രക്ഷോഭത്തിനിറങ്ങാൻ നിർബന്ധിക്കപ്പെടുമെന്നും നേതാക്കളായ കണ്ട്യൻ പ്രേമൻ (സി.ഐ.ടി.യു), സത്യൻ കുനിയിൽ (ബി.എം.എസ്), ചേലോട്ട് സത്യാനന്ദൻ (ഐ.എൻ.ടി.യു.സി.) എന്നിവർ മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post