പൂഴിത്തലയിലെ വാഹനാപകടം
ഗതാഗത തടസ്സം മാറി
മാഹി : അഴിയൂർ ദേശീയപാതയിൽ എതിർദിശയിൽ നിന്ന് വരികയായിരുന്ന ലോറികൾ കൂട്ടിയിടിച്ച് രണ്ട് ഡ്രൈവർമാർ ഉൾപ്പടെ മൂന്നു പരിക്ക് . ഒരാളുടെ നില ഗുരുതരം . ഗുരുതര പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി . വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെ ചോമ്പാൽ പൊലിസ് സ്റ്റേഷൻ പരിധിയിൽ പുഴിത്തല പഴയ ഷനീന ടാക്കീസിന് മുന്നിലാണ് അപകടമുണ്ടായത് . കോഴിക്കോട് ഭാഗത്തേക്ക് ടാർ കയറ്റി പോകുകയായിരുന്ന ലോറിയും തലശ്ശേരി ഭാഗത്തേക്ക് മത്സ്യവുമായി വരികയായിരുന്ന ലോറിയും തമ്മിലാണ് നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചത് . ലോറി ഡ്രൈവർമാരും ക്ലീനറും തമിഴ്നാട് സ്വദേശികളാണ് . നാഗപട്ടണം വേദറാണിയിലെ ബാലദണ്ഡപാണി ( 34 ) , കടലുർ ഷാളഗിരി ബാബു ( 59 ) കടലുർ ശിവാനന്ദപുരം സ്റ്റീഫൻ രാജ് ( 34 ) എന്നിവർക്കാണ് പരിക്കേറ്റത് . മൂന്നു പേരെയും മാഹി ഗവ . ജനറൽ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു . ലോറി ഡ്രൈവർ സ്റ്റീഫൻ രാജിന് കാലിന്റെ എല്ല് പൊട്ടുകയും ഷോൾഡറിനും കൈമുട്ടിനും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് . ചോമ്പാൽ എസ് , ഐ വി.കെ. മനീഷ് , മാഹി എസ്.ഐ പുനീത് രാജ് എന്നിവരടങ്ങുന്ന പോലിസ് സംഘം സംഭവ സ്ഥലത്തെത്തി . അപകടസമയത്ത് ചാറ്റൽ മഴയുണ്ടായതായി പൊലീസ് പറഞ്ഞു .
അപകടത്തിൽ വണ്ടിയിലുണ്ടായിരുന്ന ഡ്രൈവറെ ലോറി വെട്ടി പൊളിച്ചാണ് രക്ഷപ്പെടുത്തിയത്.
മാഹി അഗ്നിശമന രക്ഷാവിഭാഗം ലീഡിങ്ങ് ഫയർമാൻ രഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിൽ
ഡ്രൈവർ ജെ. ഗോവിന്ദൻ , ഫയർമാന്മാരായ ജിതേഷ് പി.എം,. വിനോദ് പി.വി, ശ്രീജിത്ത് വി, വിജേഷ് പി.വി, എന്നിവരും കൂടെ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ വൻ ഗതാഗത കുരുക്കുണ്ടായി . 11 മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത് .
Post a Comment