o പെരിങ്ങത്തൂരിൽ വീട്ടമ്മക്ക് ഒരേദിവസത്തെ പരിശോധനകളിൽഫലം രണ്ടുതരത്തിൽ
Latest News


 

പെരിങ്ങത്തൂരിൽ വീട്ടമ്മക്ക് ഒരേദിവസത്തെ പരിശോധനകളിൽഫലം രണ്ടുതരത്തിൽ

 *പെരിങ്ങത്തൂരിൽ വീട്ടമ്മക്ക് ഒരേദിവസത്തെ പരിശോധനകളിൽഫലം രണ്ടുതരത്തിൽ*




*പെരിങ്ങത്തൂർ : കോവിഡ് പരിശോധന നടത്തിയ വീട്ടമ്മയ്ക്ക് ഒരേദിവസം കിട്ടിയത് രണ്ടുതരം ഫലം. കോയമ്പത്തൂരിൽ ചികിത്സയ്ക്കായി പോകാൻ പരിശോധന നടത്തിയ പെരിങ്ങത്തൂർ സ്വദേശിനി ഈരായിന്‍റെവിട ശരീഫ(63)യ്ക്കാണ് ഈ അനുഭവം. ആർ.ടി.പി.സി.ആറിന്റെ ആദ്യഫലത്തിൽ സംശയം തോന്നിയ ബന്ധുവായ ഡോക്ടർ ആൻറിജൻ കിറ്റ് വാങ്ങി പരിശോധന നടത്തി.രണ്ടാമതും പരിശോധന നടത്തിയതിൽ സംശയംതോന്നിയാണ് വീണ്ടും ആർ.ടി.പി.സി.ആർ. പരിശോധന നടത്താൻ തീരുമാനിച്ചത്.*


*ആദ്യ ഫലം പോസിറ്റീവും പിന്നീടുള്ളതെല്ലാം നെഗറ്റീവുമായിരുന്നു. നാദാപുരത്തെ സ്വകാര്യ ലബോറട്ടറിയിൽനിന്നായിരുന്നു ആദ്യ പരിശോധന. പിന്നീട് വടകരയിലെ സ്വകാര്യ ലാബിൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയത് നെഗറ്റീവ് ആയിരുന്നു. എങ്കിലും മേക്കുന്നിലെ ആരോഗ്യ കേന്ദ്രത്തിൽനിന്നും ക്വാറന്റീനിൽ കഴിയാനാണ് നിർദേശിച്ചത്.*


 *കണ്ണൂരിലെ ജില്ലാ കൺട്രോൾസെല്ലിൽനിന്നും വിളിച്ചപ്പോൾ സംഭവം വിവരിച്ച വീട്ടുകാരോട് വിവരം മേലധികാരികൾക്ക് കൈമാറാമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരിക്കുകയാണ് ബന്ധുക്കൾ.*



Post a Comment

Previous Post Next Post