*നിപ സ്ഥിരീകരണം; കോഴിക്കോട് പിഎസ്‌സി പ്രായോഗിക പരീക്ഷകള്‍ മാറ്റി*
കോഴിക്കോട്ടെ പ്രായോഗിക പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു. മറ്റന്നാള്‍ മുതല്‍ നടത്താനിരുന്ന ഡ്രൈവര്‍ തസ്തികയുടെ പരീക്ഷകളാണ് മാറ്റിയത്. ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ഈ മാസം ആറുമുതല്‍ പത്തുവരെ നടക്കാനിരുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൊവിഡ് വ്യാപന പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിടെയാണ് കോഴിക്കോട് ജില്ലയില്‍ പന്ത്രണ്ട് വയസുകാരന്‍ നിപ സ്ഥിരീകരിച്ച് മരണപ്പെടുന്നത്. സംസ്ഥാനത്ത് നിലവില്‍ ഒരു നിപ കേസ് മാത്രമാണുള്ളത്. മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തിലാണ്.
പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് പാഴൂരില്‍ പൊലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ജില്ലയിലെ 16 ഇടങ്ങളിലാണ് പരിശോധന ശക്തമാക്കിയത്.
രിച്ച കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന മുന്നൂരില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ പ്രദേശവാസികളോട് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി കഴിഞ്ഞു.
Post a Comment