o ഇ- പോസ് മെഷീനുകൾ പ്രവർത്തിച്ചില്ല ; റേഷൻ വിതരണം മുടങ്ങി
Latest News


 

ഇ- പോസ് മെഷീനുകൾ പ്രവർത്തിച്ചില്ല ; റേഷൻ വിതരണം മുടങ്ങി

 ഇ- പോസ് മെഷീനുകൾ പ്രവർത്തിച്ചില്ല ; റേഷൻ വിതരണം മുടങ്ങി



 തലശ്ശേരി : റേഷൻ കടകളിലെ ഇ - പോസ് മെഷീനുകൾ പ്രവർത്തിക്കാത്തതിനെ തുടർന്ന് ഇന്നലെ ഉച്ചവരെ റേഷൻ വിതരണം താറുമാറായി . കാർഡുടമകളും കടയുടമകളും മണിക്കൂറുളോളം വലഞ്ഞു . പതിവുപോലെ രാവിലെ എട്ടരയോടെ കട തുറന്ന് മെഷീനുകൾ സജ്ജമാക്കുമ്പോഴാണ് തകരാറിലാണെന്ന് തിരിച്ചറിയുന്നത് . അറിയാവുന്ന അഴിച്ചുപണിയും റിപ്പേറുകളും നടത്തി . നോക്കിയെങ്കിലും മെഷീനുകൾ അനങ്ങിയില്ല . സപ്ലൈ ഓഫീസിൽ അറിയിച്ചപ്പോഴാണ് സർവർ തകരാറിലാണെന്നും പ്രശ്നം പരിഹരിക്കാൻ ഹൈദരബാദിൽ നിന്നും ശ്രമിച്ചു വരികയാണന്നും വിവരം ലഭിച്ചത് . ഉച്ച 12 മണിയോടെ തകരാർ പരിഹരിച്ചു . മൂന്നര മണിക്കൂർ നേരമാണ് റേഷൻ വിതരണം മുടങ്ങിയത് .

Post a Comment

Previous Post Next Post