o ഷെമിഅജിത് നീലാംബരിക്ക് ഗിന്നസ് റെക്കാർഡ്
Latest News


 

ഷെമിഅജിത് നീലാംബരിക്ക് ഗിന്നസ് റെക്കാർഡ്

 ഷെമിഅജിത് നീലാംബരിക്ക് ഗിന്നസ് റെക്കാർഡ് 



മാഹി : പ്രമുഖ നർത്തകനും , നാട്യാചാര്യനുമായ മധുരെ മുരളീധര ( ചെന്നൈ ) നൊപ്പം ഒരേ സമയം വ്യത്യസ്ത ഇടങ്ങളിലെ നർത്തകരെ ഓൺലൈനായി നൃത്തം അഭ്യസിപ്പിച്ചതിന് ചെന്നൈയിലെ ഷെമി അജിത് നീലാംബരി ഗിന്നസ് വേൾഡ് റെക്കാർഡിന്നർഹയായി . ഷമി അജിത് മാഹി മലയാള കലാഗ്രാമത്തിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് . സ്വന്തമായി ചിട്ടപ്പെടുത്തിയ ശാസ്ത്രീയ നൃത്തരൂപം ഒരേ സമയം പലയിടങ്ങളിലെ നർത്തകർ ഓൺലൈനായി അവതരിപ്പിച്ചതിന്റെ അംഗീകാരമാണിത് . ഭരതനാട്യത്തിൽ എം.എ. ബിരുദധാരിണിയായ ഷെമി ദൂരദർശൻ ഗ്രേഡ് ആർട്ടിസ്റ്റാണ് . ചൊക്ലി കവിയൂർ സ്വദേശിനിയാണ് .

Post a Comment

Previous Post Next Post