മൂരാട് പുതിയ പാലം പണി തീര്‍ന്നില്ല ദേശീയപാതയില്‍ കുരുക്ക് അഴിയുന്നില്ല
വടകര : കോഴിക്കോട് – കണ്ണൂര്‍ ദേശീയപാതയില്‍ പാലോളിപ്പാലം മുതല്‍ മൂരാടു പാലംവരെ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു . മൂരാട് പാലത്തിലാണ് ഏറ്റവും വലിയ കുരുക്കുണ്ടാകുന്നത്. ബുധനാഴ്ച വൈകീട്ട് തുടങ്ങിയ ഗതാഗതക്കുരുക്ക് വ്യാഴാഴ്ച രാത്രിവരെ നീണ്ടത് നൂറുകണക്കിനുയാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.
മൂരാട് പാലത്തില്‍നിന്ന് കോഴിക്കോട്ട് ഭാഗത്തേക്ക് ഒന്നരക്കിലോമീറ്ററോളം പിന്നിട്ട് ഇരിങ്ങല്വരെയും മറുഭാഗത്ത് പാലോളിപ്പാലംവരെയുമാണ് ദിവസം മുഴുവന്‍ വാഹനങ്ങളുടെ നീണ്ടനിര കണ്ടത്. പാലോളിപ്പാലംമുതല് ദേശീയപാതാവികസനപ്രവൃത്തികള് നടക്കുന്നതും കുരുക്കിന് കാരണമാകുന്നുണ്ട്.
മൂരാടുപാലത്തിലെത്തുമ്പോള് പാലത്തിന് വീതികുറവ് കൂടിയാവുമ്പോള്‍ പിന്നെയും രൂക്ഷമാകുന്ന അവസ്ഥയാണ്. ആംബുലന്‍സ് ഉള്‍പ്പെടെ ഗതാഗതക്കുരുക്കില്‍ കുടുങ്ങുന്നത് പതിവാണ്. ഇരുഭാഗത്തും പാലത്തിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നസ്ഥലത്ത് റോഡില്‍ വലിയ കുഴികള്‍ ഉള്ളതും പ്രശ്നം ഗുരുതരമാക്കുന്നു. ഇരുഭാഗത്തേക്കും പാലംവഴി സഞ്ചരിക്കുന്ന വാഹനങ്ങള്‍, വീതികുറവും കുഴികളും തിരക്കുംകാരണം വേഗംകുറയ്ക്കുമ്പോള് വലിയ ഗതാഗതക്കുരുക്കാണ് പയ്യോളി ഭാഗത്തേക്കും വടകരഭാഗത്തേക്കും നീളുന്നത്.
അതേസമയം, ചെറിയ വാഹനങ്ങള്‍ മണിയൂര്‍ വഴി തിരിച്ചുവിട്ടാല്‍ തിരക്കുകുറയ്ക്കാന്‍ കഴിയുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പാലത്തിന്റെ തെക്കുഭാഗത്ത് ഗതാഗതം നിയന്ത്രിക്കാന്‍ വേണ്ടത്ര ട്രാഫിക് പോലീസ് ഇല്ലാത്തതും കുരുക്ക് രൂക്ഷമാക്കുന്നുവെന്നാണ് നാട്ടുകാരുടെ പക്ഷം.
മൂരാട് പുതിയ പാലത്തിന്റെ പൈലിങ് ജോലികളാണ് നിലവില്‍ നടക്കുന്നത്. പുതിയ പാലം വരാന്‍ ഇനിയും സമയമെടുക്കുമെന്നതിനാല്‍ ചെറിയ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടാല്‍ മാത്രമേ ഗതാഗതക്കുരുക്കിന്
Post a Comment