ലോക ബാലസാഹിത്യ പ്രതിഭ ലൈബയെ അനുമോദിക്കുന്നു.
മാഹി :ലയൺസ് ക്ലബ്ബും,
ജനശബ്ദം മാഹിയും സംയുക്തമായി അന്തർദ്ദേശീയ ശ്രദ്ധയാകർഷിച്ച ആംഗലേയ ബാലസാഹിത്യ പ്രതിഭ ലൈബ അബ്ദുൾ ബാസിതിനെ അനുമോദിക്കുന്നു.
സപ്തംബർ 25 ന് കാലത്ത് 11 മണിക്ക് മാഹി ശിശിരം ബംഗ്ലാവിൽ വെച്ച് മാഹി എം.എൽ.എ.രമേശ് പറമ്പത്ത് ഉപഹാര സമർപ്പണം നടത്തും.
പെരിങ്ങാടി സ്വദേശി അബ്ദുൾ ബാസിതിൻ്റേയും, തസ്നിംമുഹമ്മദിൻ്റേയും മകൾ ,ഖത്തറിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി ലൈബ അബ്ദുൾ ബാസിത് എഴുതിയ ഇംഗ്ലീഷ് കഥാസമാഹാരം 'ഓർഡർ ഓഫ് ദി ഗാലക്സി ദിവാർ ഫോർ ദി സ്റ്റോളൻ ബോയ്', ലോകത്തിലെ ഒന്നാം കിട പ്രസാധകരായ ആമസോൺ പ്രസിദ്ധീകരിച്ചതോടെ, ആഗോള ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
Post a Comment