ഫോഗിങ്ങ് മെഷീൻ പ്രവർത്തനോൽഘാടനം ചെയ്തു
മാഹി:പകർച്ചവ്യാധികളുടെവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രമുഖ പ്രവാസി ജീവകാരുണ്യ പ്രവർത്തകൻ വീരോളി അബ്ദുറഹ്മാൻ എഞ്ചിനീയറുടെ മകൻ
ഡോ: ഫിറോസ് വിരോളി,മാഹി സി.എച്ച്.സെൻ്ററിന് നൽകിയ തെർമൽ ഫോഗ്ഗിങ്ങ് മെഷീൻ
അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉൽഘാടനം ചെയ്തു. സി.എച്ച്.സെൻറർ പ്രസിഡണ്ട് എ.വി.യൂസഫ് അദ്ധ്യക്ഷത വഹിച്ചു.ഇസ്മായിൽ വിരോളി, ചാലക്കര പുരുഷു,ഇഫ്തിയാസ് മഞ്ചക്കൽ, കെ. നംസീർ, കെ. താഹ എന്നിവർ സംസാരിച്ചു.
Post a Comment