o യാത്രാരേഖ ഇനി മൊബൈൽ ആപ് വഴി
Latest News


 

യാത്രാരേഖ ഇനി മൊബൈൽ ആപ് വഴി

 യാത്രാരേഖ ഇനി മൊബൈൽ ആപ് വഴി 



രണ്ടു ഡോസ് വാക്സിനെടുത്തവർക്ക് രാജ്യം മുഴുവൻ സഞ്ചരിക്കാം 


 കോവിഡ് കാലത്ത് രാജ്യം മുഴുവൻ സഞ്ചരിക്കാനുള്ള യാത്രാ പാസ് ഇനി മൊബൈൽ ഫോണിൽ . രണ്ടു ഡോസ് വാക്സിനെടുത്തവർക്കെല്ലാം ഈ പാസ് ഡൗൺലോഡ് ചെയ്തെടുത്ത് യാത്രയ്ക്കുപയോഗിക്കാം . കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ' യൂണിവേഴ്സൽ പാസ് കം സർട്ടിഫിക്കറ്റ് ഫോർ ഫുള്ളി വാക്സിനേറ്റഡ് സിറ്റിസൺസ് ' എന്ന പോർട്ടൽ വഴിയാണ് ഇത് ലഭ്യമാകുക . പൊതുഗതാഗതം , ഓഫീസുകൾ , മാളുകൾ , വിമാന ത്താവളം , റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ പ്രവേശനം എന്നിവക്കെല്ലാം ഈ പാസ് ഉപയോഗിക്കാം .


 പാസ് എടുക്കുന്ന വിധം epassmsdma.mahait.org എന്ന സൈറ്റിൽ പ്രവേശിച്ച ശേഷം രജിസ്റ്റേർഡ് ഫോൺ നമ്പർ നൽകിയാൽ ഒ.ടി.പി. ലഭിക്കും . ഇത് നൽകിയാൽ കുത്തിവെപ്പിന്റെ ഒന്നാം ഡോസും രണ്ടാം ഡോസും ചെയ്തതടക്കമുള്ള വിവരങ്ങൾ തെളിയും . ഇവയെല്ലാം ഉറപ്പുവരുത്തിയ ശേഷം ഫോട്ടോ അപ്ലോഡ് ചെയ്താൽ 24 മണിക്കൂറിനകം ഫോണിൽ സർട്ടിഫിക്കറ്റ് ലഭിക്കും . കുത്തിവെപ്പ് സർട്ടിഫിക്കറ്റും ഇതിലൂടെ ലഭിക്കും . യാത്ര പോകുമ്പോൾ ഫോണിലോ മെയിലിലോ ഇവ സൂക്ഷിച്ചാൽ പ്രത്യേകം യാത്രാ പാസുകളോ സത്യവാങ്മൂലങ്ങളോ കരുതേണ്ടതില്ല .

3 Comments

Post a Comment

Previous Post Next Post