ടി സി യെ അനുസ്മരിച്ചു
അഴിയൂർ: സ്വാതന്ത്ര്യ സമര സേനാനിയും കോഴിക്കോട് ജില്ലയിലെ പ്രമുഖ കോൺഗ്രസ്സ് നേതാവുമായിരുന്ന ടി.സി.കുഞ്ഞിരാമക്കുറുപ്പിന്റെ പതിനെട്ടാം ചരമവാർഷികം അഴിയൂരിൽ സമുചിതമായി ആചരിച്ചു. മൂന്നാം വാർഡ് മെമ്പർ ഫിറോസ് കാളാണ്ടി സ്വാഗതവും. കെ.അനിൽകുമാർ അദ്ധ്യക്ഷവും വഹിച്ചു.
കെ.പി. ജയകുമാർ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു.
പി.കെ.കോയ, കെ.വി.ബാലകൃഷ്ണൻ, പാമ്പള്ളി ബാലകൃഷ്ണൻ, കളത്തിൽ അശോകൻ, ടി.സി.രാമചന്ദ്രൻ, സിറാജ് മുക്കാളി, സന്തോഷ് പി.കെ., പറമ്പത്ത് പുരുഷോത്തമൻ, വേണു, ശ്രീകുമാർ കോട്ടായി., കെ.കെ.വൽസൻ, പി.ടി.കെ.വിജയൻ, പി.ടി.മോഹൻ, സ്മാജി പ്രേമൻ എന്നിവർ പങ്കെടുത്തു. കോവുക്കൽ വിജയൻ നന്ദിയും പറഞ്ഞു.
Post a Comment