അഡ്വ.അശോക് കുമാറിന് ഇത് വിജയ ദിനം
നേടിയത് നിരന്തര നിയമപോരാട്ടങ്ങളുടെ ഫലം
പുതുച്ചേരി : ഏറ്റവും ഒടുവിൽ 2006ലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2011 ൽ തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി കഴിഞ്ഞ് 10 വർഷത്തിന് ശേഷമാണ് പുതുച്ചേരി സംസ്ഥാനം തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 1968ൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷം 38 വർഷം കഴിഞ്ഞാണ് 2006ൽ തെരഞ്ഞെടുപ്പ് നടന്നത്. മാഹിയിലെ പൊതുപ്രവർത്തകനായ അഡ്വ.ടി. അശോക് കുമാറിൻ്റെ നിയമപോരാട്ടത്തെ തുടർന്നായിരുന്നു ഇത്. ഇതിൻ്റെ കാലാവധി കഴിഞ്ഞിട്ടും പല സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സർക്കാർ തെരഞ്ഞെടുപ്പ് നടത്താതെ നീട്ടിക്കൊണ്ട് പോകുകയായിരുന്നു. അഡ്വ.ടി.അശോക് കുമാർ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് ഒരു മാസത്തിനകം വാർഡ് പുനർനിർണ്ണയം നടത്തി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് 2018 മെയ് 8 ന് കോടതി വിധിയുണ്ടായി. സർക്കാർ മതിയായ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് 2020 ഡിസമ്പറിൽ അശോക് കുമാർ കോടതിയലക്ഷ്യ ഹർജി നൽകി. തുടർന്ന് 2021 ഒക്ടോബർ 4 നകം തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി വിധിയെ തുടർന്നാണ് ഇപ്പോൾ തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. ഏപ്രിൽ 5ന് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയെ ത്തുടർന്നാണ് ഈ വിധിയുണ്ടായത്.
Post a Comment