o വടകര പുതിയ സ്റ്റാന്റ് പരിസരത്ത് വന്‍ തീപ്പിടിത്തം
Latest News


 

വടകര പുതിയ സ്റ്റാന്റ് പരിസരത്ത് വന്‍ തീപ്പിടിത്തം

 വടകര പുതിയ സ്റ്റാന്റ് പരിസരത്ത് വന്‍ തീപ്പിടിത്തം.



വടകര :പുതിയ സ്റ്റാന്റ് പരിസരത്ത് എടോടി റോഡിലെ ചെരുപ്പുകടയില്‍ വന്‍ തീപ്പിടിത്തം. മൂന്നു നിലകളിലായുള്ള പാദ കേന്ദ്രയിലാണ് അഗ്നിബാധയുണ്ടായത്. സന്ധ്യ പിന്നിട്ടതോടെയാണ് തീപിടുത്തമുണ്ടായത്.



 മുകള്‍ നിലയില്‍ നിന്ന് തീ ആളിക്കത്തുകയാണ്. തൊട്ടടുത്തു തന്നെ സഹകരണ ബാങ്കും ഹോട്ടലും ഉള്‍പെടെയുള്ള സ്ഥാപനങ്ങളുണ്ട്. ഇവിടേക്കു തീ പടരാതെ നോക്കാനുള്ള ശ്രമം നടക്കുകയാണ്. പഴങ്കാവില്‍ നിന്നു ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുകയാണ്. പോലീസും നാട്ടുകാരും സ്ഥലത്തുണ്ട്.



Post a Comment

Previous Post Next Post