o ബൈപ്പാസിലെ ചാലക്കര - പളളൂർ റോഡ് മേല്പാലം നിർമ്മാണം പൂർത്തിയാക്കണം: ഓട്ടോ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്
Latest News


 

ബൈപ്പാസിലെ ചാലക്കര - പളളൂർ റോഡ് മേല്പാലം നിർമ്മാണം പൂർത്തിയാക്കണം: ഓട്ടോ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്

 ബൈപ്പാസിലെ ചാലക്കര - പളളൂർ റോഡ് മേല്പാലം നിർമ്മാണം പൂർത്തിയാക്കണം: ഓട്ടോ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്



ന്യൂമാഹി : തലശ്ശേരി-മാഹി ബൈപ്പാസ് കടന്ന് പോകുന്ന വഴിയിലുള്ള ചാലക്കര - പള്ളൂർ റോഡിൻ്റെ മേല്പാലത്തിൻ്റെ പ്രവൃത്തി ഉടനെ പൂർത്തിയാക്കി റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂമാഹിയിലെ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ പ്രക്ഷോഭത്തിന്. ഗതാഗത തിരക്കുള്ള ഒരു റോഡ് എന്തിൻ്റെ പേരിലായാലും രണ്ടര വർഷത്തിലേറെ കാലം അടച്ചിടുന്നത് നീതികരിക്കാനാവില്ല. അധികൃതർ ഇക്കാര്യത്തിൽ കാണിക്കുന്ന അനാസ്ഥയും അമാന്തവും വെടിഞ്ഞ് അടിയന്തരമായി നിർമ്മാണം



 പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടു. ഈ റോഡ് അടച്ചിട്ടതിനാൽ പൊട്ടിപ്പൊളിഞ്ഞ ദൂരം കൂടുതലുള്ള മറ്റ് റോഡുകൾ വഴിയുള്ള യാത്രയിൽ ഡ്രൈവർമാരും യാത്രക്കാരും ദുരിതമനുഭവിക്കുകയാണ്. അധികൃതരുടെ അനാസ്ഥക്കെതിരെ ഓട്ടോ തൊഴിലാളികൾ അടുത്ത ദിവസം സമരത്തിനിറങ്ങും. യൂണിയൻ നേതാക്കളായ വടക്കൻ ജനാർദ്ദനൻ, കണ്ട്യൻ പ്രേമൻ (സി.ഐ.ടി.യു), കുനിയിൽ സത്യൻ (ബി.എം.എസ്), ചേലോട്ട് സത്യാനന്ദൻ (ഐ.എൻ.ടി.യു.സി) എന്നിവർ മാഹി അഡ്മിനിസ്ട്രേറ്റർക്കും പൊതുമരാമത്ത് എക്സി. എഞ്ചിനിയർക്കും നിവേദനം നൽകി.



Post a Comment

Previous Post Next Post