o തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയാതൊരു തിരഞ്ഞെടുപ്പ്
Latest News


 

തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയാതൊരു തിരഞ്ഞെടുപ്പ്

 തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയാതൊരു തിരഞ്ഞെടുപ്പ്



കണ്ണൂർ ജില്ലയിലെപാനൂരിനടുത്ത പൂക്കോത്ത് തിരെഞ്ഞടുപ്പ് നടന്നു

വ്യാപകമായ ഫ്ളക്സ് ബോർഡുകൾ, കൂറ്റൻ കട്ട് ഔട്ടുകൾ നാട്ടിലും വിദേശത്തും  വോട്ട് പിടുത്തം എവിടെയും വോട്ടിനായ് സോപ്പിട്ട് പതപ്പിക്കൽ തന്നെ ഉണ്ടായിരുന്നു. ആകെ വോട്ടർമാർ 257

സ്ത്രീകൾ ഇല്ല

ഇരുപത്തി ഒമ്പത് സ്ഥാനാർത്ഥികൾ (28 സ്ഥാനാർത്ഥികളും ഒരു നോട്ടയും)

മൂന്ന് റിട്ടേണിംഗ് ഓഫീസർമാർ

ഒരു ടെക്നീഷ്യൻ

അങ്ങനെ തിരഞ്ഞെടുപ്പ് പ്രചരണം പൊടിപൂരം തന്നെയായിരുന്നു.


പക്ഷേ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിഞ്ഞില്ല ഈ വാശിയേറിയ  തിരഞ്ഞെടുപ്പ് നടന്ന വിവരം


കാരണം ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പായിരുന്നില്ല


ഒരു വാട്സാപ്പ് ഗ്രൂപ്പിൻ്റെ അഡ്മിൻ മാരാവാനുള്ള തിരഞ്ഞെടുപ്പായിരുന്നു പൂക്കോം ഓൺലൈൻ ഗ്രൂപ്പിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്  ഈ കോവിഡ് മഹാമാരിക്കാലത്ത് സ്ഥലവാസികൾക്ക് കൗതുകം പകരുന്നു ഈ തിരഞ്ഞെടുപ്പ് കാഴ്ചകൾ തന്നെയായിരുന്നു.


ഇരുപത്തി ഒമ്പത് സ്ഥാനാർത്ഥികളിൽ നിന്ന് ഏറ്റവുകൂടുതൽ വോട്ട് ലഭിക്കുന്ന നാല് പേരായിരിക്കും അഡ്മിൻ മാർ 

പ്രത്യേക സോഫ്റ്റ്‌വയർ ഉപയോഗിച്ചാണ് വോട്ടിംഗ് നടന്നത്

സ്ഥലത്തെ പൗരപ്രമുഖരാണ് റിട്ടേണിംഗ് ഓഫീസർമാർ


 പള്ളി കമ്മിറ്റി ഭാരവാഹി സി മുജീബ്, സാമൂഹ്യ പ്രവർത്തകൻ അഷറഫ് പൂക്കോം കബ്യൂട്ടർ വിദഗ്ദൻ കെ പി സുബൈർ എന്നിവരാണവർ


ഐ ടി വിദഗ്ദൻ എം അർഷാദാണ് തിരഞ്ഞെടുപ്പ് ടെക്നിക്കൽ നിയന്ത്രണം


ഏറ്റവും കൂടുതൽ വോട്ട്  കിട്ടാൽ സാധ്യതയുള്ള നാല് പേരുണ്ട് നാട്ടിലും വിദേശത്തുമുള്ളവർ പുല്ലമ്പത്ത് അന്തു എന്ന അബ്ദുള്ള, സജീർ തുണ്ടായ്, സിനാൻ വലിയാണ്ടി, മുനവർ എന്നിവർ


ഏതായാലും സംഘർങ്ങൾ ഒന്നുമില്ലാതെ തിരഞ്ഞെടുപ്പ് കഴിഞ്ഞു

ഇനി ഫല പ്രഖ്യാപനം


അതിനായ് കാത്തിരിക്കുകയാണ് ഗ്രൂപ്പ് അംഗങ്ങളും

നാട്ടുകാരും



Post a Comment

Previous Post Next Post