ഹെൽമറ്റും മാസ്ക്കും ധരിക്കാതെ ഇരുചക്ര വാഹനമോടിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ഉത്തരവ്
ഹെൽമറ്റ് മാസ്കും ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ച കേസിൽ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും 4000 രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവ്. കഴിഞ്ഞ ഏപ്രിൽ 27 കൂത്തുപറമ്പ് പോലീസ് ചാർജ് ചെയ്ത കേസിലാണ് മുതിയങ്ങയിലെ മുഹമ്മദ് ഫയാസിന്റെ (49)ഡ്രൈവിംഗ് ലൈസൻസാണ് സസ്പെൻഡ് ചെയ്യാനും പിഴയടക്കാനും കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ. എഫ് ഷിജു ഉത്തരവിട്ടത്. കൂത്തുപറമ്പ് ബസ്റ്റാൻഡിനു സമീപം വാഹനപരിശോധനയ്ക്കിടെയാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഹെൽമറ്റും,മാസ്കും ധരിക്കാതെ രണ്ടുപേരെ പിന്നിലിരുത്തി ഇരുചക്രവാഹനം ഓടിച്ചതിന് ചാണപ്പാറ സ്വദേശി സനീഷിന്റെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും 3200 രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു.
Post a Comment