*"പാചകവാതക വിലക്കയറ്റത്തിന്നെതിരെ" വെൽഫെയർ പാർട്ടി അഴിയൂർ ചുങ്കം യൂണിറ്റ് ചുങ്കം ടൗണിൽ പ്രതീഷേധിച്ചു....*
കോവിഡ് മഹാമാരി കൊണ്ട് ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെട്ട ജനങ്ങളെ ഇന്ധന വിലകൾ കുത്തനെ കൂട്ടിയും ഒരു മാസം കൊണ്ട് പാചക വാതകത്തിന് 50 രൂപ വർദ്ധിപ്പിച്ചും ദുരിത തീയ്യീൽ വലിച്ചെറിഞ്ഞ് കുത്തകകൾക്ക് തടിച്ച് വീർക്കാൻ സൗകര്യമൊരുക്കുന്ന നരേന്ദ്രമോഡി രാജിവെക്കണമെന്ന് ആവിശ്വപ്പെട്ട് വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി അഴിയൂർ പഞ്ചായത്തിലെ അഴിയൂർ ചുങ്കം യൂണിറ്റ് അഴിയൂർ ഗ്രാമപഞ്ചായത്ത് പരിസരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ ഷുഹൈബ് കൈതാൽ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് സിക്രട്ടറി ഹംസ.എസ്.പി സംസാരിച്ചു. മുഹമ്മദ് സലീം, അബൂബക്കർ, സുബേർ, ജിനാസ്, ഹംദാൻ എന്നിവർ നേതൃത്വം നൽകി.
Post a Comment