ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠ലോക റാബിസ് ദിനം*
*💠ലോക മാർമൈറ്റ് ദിനം*
*💠അന്താരാഷ്ട്ര ലെഗോ ദിനം*
*💠അന്താരാഷ്ട്ര പോക്ക്(poke) ദിനം*
*💠സാർവത്രിക വിവര പ്രവേശനത്തിനുള്ള അന്താരാഷ്ട്ര ദിനം*
*💠ഡാറ്റ സ്വകാര്യതാ ദിനം*
*💠ഗോൾഡ് ലൈനിംഗ് ദിനം*
*💠ഫിഷ് ടാങ്ക് ഫ്ലോർഷോ നൈറ്റ്*
*💠ദേശീയ ഡ്രിങ്ക് ബിയർ ദിനം*
*💠ദേശീയ വോട്ടർ രജിസ്ട്രേഷൻ ദിനം*
*💠ദേശീയ സ്ട്രോബെറി ക്രീം പൈ ദിനം*
*💠അധ്യാപക ദിനം (തായ്‌വാൻ)*
*💠റെയിൽവേ ദിനം (ഇന്തോനേഷ്യ)*
*💠ദേശീയ പതാക ദിനം (തായ്‌ലൻഡ്)*
*💠ചെക്ക് സ്റ്റേറ്റ്ഹുഡ് ദിനം (ചെക്ക് റിപ്പബ്ലിക്)*
*💠ദേശീയ നല്ല അയൽക്കാർ ദിനം (യുഎസ്എ)*
*💠ദേശീയ സ്ട്രോബെറി ക്രീം പൈ ദിനം (യുഎസ്എ)*
*💠ആണവ വ്യവസായ തൊഴിലാളി ദിനം (റഷ്യ , കസാക്കിസ്ഥാൻ)*
*💠കുട്ടികളുടെ അശ്ലീലതയ്‌ക്കെതിരായ ദേശീയ അവബോധത്തിന്റെയും ഐക്യത്തിന്റെയും ദിനം (ഫിലിപ്പീൻസ്)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐1837* - ```അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർഷാ രണ്ടാമന്റെ കിരീടധാരണം നടന്നു.```
*🌐1912* - ```പത്രാധിപൻ കെ രാമകൃഷ്ണപിള്ളയ്ക്ക് മലേഷ്യൻ മലയാളികൾ പാലക്കാട് വെച്ച് സ്വദേശാഭിമാനി ബിരുദം നൽകി.```
*🌐1950*- ```ഇന്തോനേഷ്യ ഐക്യരാഷ്ട്രസഭയിൽ അംഗമായി.```
*🌐1951* ```സെപ്റ്റംബറിൽ ഒരേയൊരു സിബിഎസ്-കൊളംബിയ കളർ ടെലിവിഷൻ മോഡലിൽ ഉത്പാദനം ആരംഭിച്ചു, ആദ്യത്തെ കളർ സെറ്റുകൾ സെപ്റ്റംബർ 28 ന് റീട്ടെയിൽ സ്റ്റോറുകളിൽ എത്തി.```
*🌐1971* - ```കഞ്ചാവിന്റെ ഔഷധ ഉപയോഗം നിരോധിച്ചുകൊണ്ട് യുകെ പാർലമെന്റ് മയക്കുമരുന്ന് ദുരുപയോഗ നിയമം 1971 പാസാക്കി .```
*🌐1986* - ```ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി തായ്‌വാനിലെ ആദ്യത്തെ പ്രതിപക്ഷ പാർട്ടിയായി.```
*🌐1992* - ```ഐഎസ്ആർഒ യുടെ വാണിജ്യ സ്ഥാപനമായ ANTRIX സ്ഥാപിതമായി.```
*🌐2008* - ```സ്പെയ്സ് എക്സ് ആദ്യത്തെ സ്വകാര്യ മേഖലയിലെ ശൂന്യാകാശ പേടകം ഫാൽക്കൻ 1 വിക്ഷേപിച്ചു.```
*🌐2015* - ```ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലസ്കോപ്പായ ആസ്ട്രോസാറ്റ് വിക്ഷേപിച്ചു.```
*🌐2015* - ```സൂപ്പർ മൂണും ഗ്രഹണ ചന്ദ്രനും ഒരുമിച്ച് വരുന്ന അപൂർവ്വ കാഴ്ചയ്ക്ക് ലോകം സാക്ഷിയായി.```
*🌐2016* - ```സ്ക്രാം ജെറ്റ് റോക്കറ്റ് എഞ്ചിന്റെ പ്രഥമ പരീക്ഷണം ഐഎസ്ആർഒ വിജയകരമായി നിർവഹിച്ചു. ഈ സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ.```
*🌐2018* - ```ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച്, ട്രീ ഓഫ് പീസ് എന്ന അന്താരാഷ്ട്ര പദ്ധതി സ്ഥാപിച്ചു (സെപ്റ്റംബർ 28). സ്ലോവാക് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് സുസാന സപുട്ടോവയാണ് മരങ്ങളിലൊന്ന് നട്ടത് .```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹ഭഗത് സിംഗ്* - ```ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിപ്ലവകാരികളിലൊരാളായിരുന്നു ഭഗത് സിംഗ്(28 സെപ്റ്റംബർ 1907[8] – 23 മാർച്ച് 1931). ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച വിപ്ലവകാരിയായി അദ്ദേഹത്തെ കണക്കാക്കുന്നു. ലാഹോർ ഗൂഢാലോചനയിൽ പങ്കാളിയായ അദ്ദേഹത്തെ ബ്രിട്ടീഷ് സർക്കാർ വധശിക്ഷക്ക് വിധേയനാക്കി. തന്റെ ബാല്യകാലം മുതൽതന്നെ ഭഗത് സിംഗ്, ബ്രിട്ടീഷ് രാജിനെതിരായി പ്രവർത്തിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം വായിച്ചിരുന്ന യൂറോപിലെ വിപ്ലവ സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങൾ അദ്ദേഹത്തെ അരാജകവാദത്തോട് അടുപ്പിച്ചു. അക്രമരഹിതമായ സമരമാർഗങ്ങളേക്കാൾ സായുധപോരാട്ടത്തിനു മുൻഗണന നൽകിയ അദ്ദേഹത്തെ ഇന്ത്യയിലെ ആദ്യ വിപ്ലവകാരി എന്നും ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന വിപ്ലവസംഘടനയുടെ സ്ഥാപകനേതാക്കളിലൊരാളാണ് ഭഗത് സിംഗ്.```
*🌹അഭിനവ് ബിന്ദ്ര* - ```ഇന്ത്യയുടെ ഷൂട്ടിങ്ങ് താരവും വ്യവസായിയുമാണ് അഭിനവ് ബിന്ദ്ര (ജനനം: സെപ്റ്റംബർ 28 1982). 2008 ഓഗസ്റ്റിൽ നടന്ന ബെയ്ജിങ്ങ് ഒളിമ്പിക്സിൽ 10 മീറ്റർ എയർ റെഫിൾസിൽ സ്വർണ്ണം നേടിയതോടെ ഒളിമ്പിക്സ് ഗെയിംസിൽ വ്യക്തിഗത സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി അഭിനവ് ബിന്ദ്ര. 2009-ൽ അദ്ദേഹത്തിന് പദ്മഭൂഷൺ പുരസ്കാരം ലഭിച്ചു.2008 ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം എന്ന തിളക്കമാർന്ന നേട്ടം കൈവരിച്ചതോടെ രാജ്യമെങ്ങും അദ്ദേഹത്തെ ആദരിച്ചു. സംസ്ഥാനസർക്കാരും സ്വകാര്യകമ്പനികളും പലവിധ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചു.```
*🌹ലത മങ്കേഷ്കർ* - ```ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്രപിന്നണിഗായികയാണ് ലത മങ്കേഷ്കർ(ജനനം സെപ്റ്റംബർ 28, 1929) .ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായികയാണ് ലത മങ്കേഷ്കർ. സംഗീതത്തിനുള്ള ഏതാണ്ടെല്ലാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.```
*🌹എഡ്വേർഡ് ഹെർബെർട്ട് തോംസൺ* - ```അമേരിക്കൻ പുരാവസ്തു ഗവേഷകനായിരുന്നു എഡ്വേർഡ് ഹെർബെർട്ട് തോംസൺ (ജനനം 28 September 1857 - മരണം മേയ് 11, 1935). മെക്സിക്കോയിലെ ചിച്ചൻ ഇറ്റ്സയിലെ മായൻ സംസ്കാരാവശിഷ്ടങ്ങളെക്കുറിച്ചു നടത്തിയ പഠനങ്ങളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ദ് പീപ്പിൾ ഒഫ് ദ് സെർപന്റ് (1932) എന്ന ഗ്രന്ഥത്തിൽ തന്റെ ഗവേഷണ പ്രവർത്തനങ്ങൾ ഇദ്ദേഹം വിവരിച്ചിട്ടുണ്ട്.```
*🌹എലെ, ഡെക്കാസെ* - ```ഫ്രഞ്ച് രാജ്യതന്ത്രജ്ഞനായിരുന്ന എലെ, ഡെക്കാസെ 1780 സെപ്റ്റംബർ 28-ന് ജനിച്ചു. നിയമബിരുദമെടുത്തശേഷം 1806 മുതൽ ന്യായാധിപനായി സേവനമനുഷ്ഠിച്ചു തുടങ്ങി. ലൂയി XVIII-നെ പിന്തുണച്ചിരുന്ന ഡെക്കാസെ 1815 ജൂലൈയിൽ പൊലീസ് വകുപ്പിൽ പ്രിഫക്റ്റ് ആയി നിയമിതനായി. സെപ്റ്റ്ബറിൽ പൊലീസ് വകുപ്പിന്റെ മന്ത്രിയാകുവാനും സാധിച്ചു.```
*🌹ബ്രിഴിത്ത് ബാർദോ* - ```ഒരു ഫ്രഞ്ച് അഭിനേത്രിയും, ഫാഷൻ മോഡലും, ദേശീയവാദിയും, ഗായികയും, മൃഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന വനിതയും ആണ് ബ്രിഴിത്ത് ബാർദോ (ജനനം സെപ്റ്റംബർ 28, 1934) . 1950 - 1960കളിൽ സെക്സ് കിറ്റൻ എന്ന ആശയത്തിന്റെ മൂർത്തിമദ്ഭാവമായി ബ്രിഴിത്ത് ബാർദോയെ കരുതിയിരുന്നു.```
*🌹രാജേന്ദ്ര മൽ ലോധ* - ```സുപ്രീംകോടതിയുടെ നാല്പത്തിയൊന്നാമത്തെ മുഖ്യന്യായാധിപനാണ് രാജേന്ദ്ര മൽ ലോധ (ജനനം 28 സെപ്റ്റംബർ 1949). രാജസ്ഥാൻ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്നു. 40-ആം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി. സദാശിവത്തിനു പകരമായാണ് രാജേന്ദ്ര മൽ ലോധ 2014 ഏപ്രിൽ 27-ന് സ്ഥാനമേറ്റെടുത്തത്.```
*🌹രൺബീർ കപൂർ* - ```ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് രൺബീർ കപൂർ ( ജനനം സെപ്റ്റംബർ 28, 1982) .പ്രമുഖ ബോളിവുഡ് നടനായ റിഷി കപൂറിന്റെ യും ബോളിവുഡ്നിടിയായ നീതു സിങ്ങിന്റെയും പുത്രനാണ് രൺബീർ കപൂർ.ആദ്യ സിനിമ 2007 ൽ പുറത്തിറങ്ങിയ സാവരിയയാണ്.```
*🌹വില്ല്യം ജോൺസ്* - ```ഇംഗ്ലീഷ് ഭാഷാ ശാസ്ത്രഞ്ജനും പുരാതന ഇന്ത്യയിലെ ഒരു പണ്ഡിതനും ആണ് സർ വില്ലിം ജോൺസ് (28 സെപ്റ്റംബർ 1746 – 27 ഏപ്രിൽ 1794). കാളിദാസന്റെ അഭിജ്ഞാനശാകുന്തളം, ജയദേവന്റെ ഗീതാഗോവിന്ദം, മനുവിന്റെ മനുസ്മൃതി, ഫിർദൌസിയുടെ ഷാ-നാ-മാ എന്നീ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. 1784ൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചു.```
*🌹രാമണ്ണ റെ* - ```കാസർഗോഡ് ലോക്‌സഭാമണ്ഡലത്തിൽ നിന്നും 7 , 9 , 10 ലോക്‌സഭകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു രാമണ്ണ റെ എന്ന ഗാഡിഗുഡെ രാമണ്ണറൈ. ഇദ്ദേഹം ഏറെക്കാലം സി.പി.ഐ.എം സംസ്ഥാന സമിതി അംഗമായിരുന്നു.1976 മുതൽ 1979 വരെ കാസർഗോഡ് മുനുസിപൽ ചെയർമാനായിരുന്നു... കാസർകോട് മുനിസിപാലിറ്റിയുടെ ചരിത്രത്തിലെ ഏക കമ്യൂണിസ്റ്റ് ചെയർമാനായിരുന്നു ഇദ്ദേഹം. കാസറഗോഡ് ജില്ല സഹകരണ ബാങ്ക് പ്രസിഡണ്ടായിരുന്നു.```
*🌹കവിത* - ```തെലുങ്ക്, തമിഴ്, കന്നഡ ചലച്ചിത്ര വ്യവസായങ്ങളിൽ പ്രധാനമായും ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ നടിയാണ് കവിത.(Born 28 September 1965) കുറച്ച് മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആഡാ പാണ്ഡാവുലു (2013), ചെത്തിലോ ചീയേസി (2010), മീനാക്ഷി (2005), യുഗലഗീതം (2010) തുടങ്ങിയ തെലുങ്ക് ഭാഷാ സിനിമകളിലെ അഭിനയത്തിലൂടെ പ്രശസ്തയാണ്.```
*🌹നിതിൻ ശർമ്മ* - ```ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് നിതിൻ ശർമ്മ (ജനനം: സെപ്റ്റംബർ 28, 1996). 2018 ഫെബ്രുവരി 21 ന് 2018–19 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽ പ്രദേശിനായി അദ്ദേഹം തന്റെ ട്വന്റി -20 അരങ്ങേറ്റം നടത്തി.```
*🌹അനുകീർത്തി വാസ്* - ```ഫെമിന മിസ് ഇന്ത്യ 2018 ആയി കിരീടമണിഞ്ഞ ഒരു ഇന്ത്യൻ മോഡലും സൗന്ദര്യമത്സര ടൈറ്റിൽഹോൾഡറുമാണ് അനുകീർത്തി വാസ് (ജനനം: 28 സെപ്റ്റംബർ 1998). 2018 ഡിസംബർ 8 ന് ചൈനയിലെ സന്യയിൽ നടന്ന മിസ്സ് വേൾഡ് മത്സരത്തിന്റെ 68-ാം പതിപ്പിൽ അവർ ഇന്ത്യയെ പ്രതിനിധീകരിച്ചു, ആദ്യ 30 സ്ഥാനങ്ങളിൽ എത്തി.```
*🌹മൗനി റോയ്* - ```'മൗനി റോയ്' ഒരു ഇന്ത്യൻ ടെലിവിഷൻ അഭിനേത്രിയാണ് (ജനനം: സെപ്റ്റംബർ 28, 1985).ഇന്ത്യൻ നടി, ഗായിക, കഥക് നർത്തകി, മുൻ മോഡൽ എന്നിവരാണ് , പ്രധാനമായും ഇന്ത്യൻ ടെലിവിഷൻ, ഹിന്ദി ഭാഷാ സിനിമകളിലെ അഭിനയത്തിന് പേരുകേട്ടതാണ്. മഹാദേവ്, നാഗിൻ, ഗോൾഡ് എന്നിവയാണ് അവളുടെ ജനപ്രിയ കൃതികൾ.```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷ജെയിംസ് ഇ. ബർക്ക്* - ```1976 മുതൽ 1989 വരെ ജോൺസൺ & ജോൺസൺ കമ്പനിയുടെ മേധാവിയായിരുന്നു (CEO) ജെയിംസ് ഇ. ബർക്ക് (ഫെബ്രുവരി 28, 1925 – സെപ്റ്റംബർ 28, 2012). 1982-ൽ ഒരു കൊലപാതകി കൂട്ടക്കൊല ലക്ഷ്യമിട്ട് റ്റൈലനോൾ എന്ന മരുന്നിൽ സൈനഡ് ചേർത്ത് ആളുകൾ മരിക്കാനിടയായതുമൂലം ഉടലെടുത്ത പ്രതിസന്ധി ഫലപ്രദമായി നേരിട്ട് ഇദ്ദേഹം ശ്രദ്ധേയനായി.```
*🌷കെ. മാധവൻ നായർ* - ```സ്വാതന്ത്ര്യസമരസേനാനിയും മാതൃഭൂമി പത്രത്തിന്റെ ആദ്യകാലപ്രവർത്തകരിൽ ഒരാളുമാണ് കെ .മാധവൻ നായർ. 1882 ഡിസംബർ രണ്ടിന് മലപ്പുറത്താണ് ജനിച്ചത്. 1933 സെപ്റ്റംബർ 28ന് മാധവൻ നായർ അന്തരിച്ചു. ദേശീയസ്വാതന്ത്ര്യപ്രവർത്തനം, ഖിലാഫത്ത് പ്രവർത്തനം, അക്കാലത്തെ ദുരിതാശ്വാസപ്രവർത്തനം, വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, മാതൃഭൂമി പത്രത്തിന്റെ ഉത്ഭവം എന്നീ കാര്യങ്ങളൊക്കെ അനുസ്മരിക്കുമ്പോൾ മാധവൻനായരും അനിവാര്യമായും അനുസ്മരിക്കപ്പെടുന്നു. മലബാർ കലാപം എന്ന വിശിഷ്ട ഗ്രന്ഥത്തിൻറെ കർത്താവുമാണദ്ദേഹം.```
*🌷സി.എച്ച്. മുഹമ്മദ്കോയ* - ```കേരളത്തിലെ മുൻ മുഖ്യമന്ത്രിയും മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവുമായിരുന്നു സി.എച്ച്. മുഹമ്മദ് കോയ (ജൂലൈ 15, 1927 - സെപ്റ്റംബർ 28, 1983). ലീഗിന്റെ കേരളത്തിലെ ഏക മുഖ്യമന്ത്രിയും ഇദ്ദേഹമായിരുന്നു. 1962 ൽ കോഴിക്കോട് നിന്നും 1973 ൽ മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ ഒഴിവിൽ മഞ്ചേരിയിൽ നിന്നും ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് കഴിവുറ്റ ഭരണാധികാരിയും പ്രശസ്തനായ പത്രപ്രവർത്തകനും ഒരു ഡസനിലേറെ പുസ്തകങ്ങളുടെ കർത്താവും പ്രശസ്ത വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. കാലിക്കറ്റ് സർവകലാശാല സ്ഥാപിച്ചത് സി.എച്ചിന്റെ പരിശ്രമങ്ങൾ മൂലമാണ്. പത്താം ക്ലാസ്സ് വരെയുള്ള വിദ്യാഭ്യാസം സൗജന്യം ആക്കിയത് ഇദ്ദേഹമാണ്.```
*🌷ഗമാൽ അബ്ദുന്നാസർ (ഈജിപ്ത്)* - ```ഈജിപ്തിന്റെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു 1956 മുതൽ 1970 വരെ ഭരിച്ച ഗമാൽ അബ്ദുന്നാസർ അഥവാ ജമാൽ അബ്ദുന്നാസർ (1918 ജനുവരി 15–1970 സെപ്റ്റംബർ 28). 1952-ലെ ഈജിപ്ഷ്യൻ വിപ്ലവത്തിന്റെ മുഖ്യസൂത്രധാരനും വിപ്ലവാനന്തര ഭരണകൂടത്തിൽ ഉപപ്രധാനമന്ത്രിയുമായിരുന്നു ഗമാൽ. 1953-ൽ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി. അറബ് ദേശീയത, ചേരിചേരായ്മ, സോഷ്യലിസം തുടങ്ങിയ നയങ്ങളിലൂടെ ജനപിന്തുണയും ലോകശ്രദ്ധയും നേടിയ ഗമാൽ അറബ്‌ലോകത്ത് ഒരു വീരനായകനായി വിലയിരുത്തപ്പെട്ടു. ജവഹർലാൽ നെഹ്രു, ടിറ്റോ തുടങ്ങിയവരോടൊപ്പം ചേരിചേരാ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയിരുന്നതിൽ പ്രമുഖനായിരുന്നു ഗമാൽ.```
*🌷ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ* - ```1978 ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 28 വരെ റോമൻ കത്തോലിക്കാ സഭയുടെ മാർപ്പാപ്പയായിരുന്നു ആൽബിനോ ലൂച്ചിയാനി എന്ന ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ (17 ഒക്ടോബർ 1912 - 28 സെപ്റ്റംബർ 1978). ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ മാർപ്പാപ്പയായ ഇദ്ദേഹം 33 ദിവസം മാത്രമായിരുന്നു മാർപ്പാപ്പയായിരുന്നത്. ഇന്ന് കത്തോലിക്കാ സഭ ദൈവദാസനായി അദ്ദേഹത്തെ വണങ്ങുന്നു.```
*🌷ടി.എ. ഷാഹിദ്* - മലയാളചലച്ചിത്രരംഗത്തെ ഒരു തിരക്കഥാകൃത്തായിരുന്നു ടി.എ. ഷാഹിദ്. കലാഭവൻ മണി നായകനായ എം.എൽ.എ. മണി പത്താംക്ലാസും ഗുസ്തിയും എന്ന ചിത്രമാണ് അവസാനമായി പുറത്തു വന്ന ചിത്രം. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. നാട്ടുരാജാവ്, രാജമാണിക്യം, താന്തോന്നി, ബാലേട്ടൻ, മാമ്പഴക്കാലം, വേഷം തുടങ്ങി നിരവധി ഹിറ്റുകളൊരുക്കിയിട്ടുണ്ട്. 2012 സെപ്റ്റംബർ 28-ന് ഇദ്ദേഹം അന്തരിച്ചു.```
*🌷സിയ മൊഹിയുദ്ദീൻ ഡാഗർ* - ```ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രമുഖ രുദ്രവൈണികരിലൊരാളായിരുന്നു ഡാഗർ സംഗീതകുടുംബത്തിലെ പത്തൊൻപതാം തലമുറയിൽപ്പെട്ട സിയ മൊഹിയുദ്ദീൻ ഡാഗർ (14 മാർച്ച് 1929 -ഉദയ്പൂർ – 28 സപ്തം: 1990 ).ധ്രുപദ് ശൈലിയാണ് അദ്ദേഹം പിന്തുടർന്നിരുന്നത്. കച്ചേരികളിൽ രുദ്രവീണയ്ക്ക് പ്രാധാന്യം നൽകിയ സംഗീതജ്ഞരിൽ പ്രധാനിയാണ് മൊഹിയുദ്ദീൻ ഡാഗർ.
*🌷മുൾക് രാജ് ആനന്ദ്* - ```ഒരു ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യകാരനാണ് മുൽക് രാജ് ആനന്ദ് (ജനനം 12 ഡിസംബർ 1905 - മരണം 28 സെപ്റ്റംബർ 2004). പരമ്പരാഗത ഇന്ത്യൻ സമൂഹത്തിലെ താഴ്ന്ന ജാതിയിൽ ഉൾപ്പെടുന്ന ജനങ്ങളുടെ ജീവിതത്തെ അവതരിപ്പിച്ചാണ് അദ്ദേഹം ശ്രദ്ധേയനായത്. ഇന്തോ-ആഗ്ലിക്കൻ കഥയുടെ മുൻനിര എഴുത്തുകാരനായ അദ്ദേഹം ആർ.കെ. നാരായണനോടൊപ്പം അന്തർദേശീയ വായനാസമൂഹത്തിൽ അംഗീകാരം നേടിയെടുക്കുന്ന ആദ്യ ഇന്ത്യൻ ആംഗല സാഹിത്യ എഴുത്തുകാരിൽ ഒരാളാണ്.```
*🌷കാരക്കൽ അരുണാചലം തങ്കവേലു* - ```1950 മുതൽ 1970 വരെ ഇന്ത്യൻ ചലച്ചിത്ര നടനും ഹാസ്യനടനുമായിരുന്നു കാരക്കൽ അരുണാചലം തങ്കവേലു (15 ജനുവരി 1917 - സെപ്റ്റംബർ 28, 1994). അദ്ദേഹത്തിന്റെ സമകാലികരായ ജെ. പി. തമിഴ് സിനിമകളിൽ മാത്രമായി അഭിനയിച്ചു.```
കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (28-09-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ
*🛎️പ്രി-പ്രൈമറി* 🔡
*▶️10.30 am* - കിളിക്കൊഞ്ചൽ
*🛎️ഒന്നാം ക്ലാസ് 1️⃣*
*▶️10:00 am* - ഗണിതം
*🛎️ രണ്ടാം ക്ലാസ് 2️⃣*
*▶️11:00 am* - ഇംഗ്ലീഷ്
*🛎️ മൂന്നാം ക്ലാസ് 3️⃣*
*▶️11.30 am* - പരിസരപഠനം
*🛎️നാലാം ക്ലാസ് 4️⃣*
*▶️12.00 pm* - ഗണിതം
*🛎️അഞ്ചാം ക്ലാസ് 5️⃣*
*▶️12:30 pm* - ഹിന്ദി
*🛎️ആറാം ക്ലാസ്6️⃣*
*▶️01.00 pm* - കേരളപാഠാവലി
*▶️01.30 pm* - ഇംഗ്ലീഷ്
*🛎️ഏഴാം ക്ലാസ് 7️⃣*
*▶️02.00 pm* - ഗണിതം
*▶️02.30 pm* - ഇംഗ്ലീഷ്
*🛎️ എട്ടാം ക്ലാസ് 8️⃣*
*▶️03:00 pm* - ഹിന്ദി (പുനഃസംപ്രേഷണം -രാത്രി 08.00)
*▶️03:30 pm* - ഗണിതം (പുനഃസംപ്രേഷണം -രാത്രി 08.30)
*▶️04.00 pm* - രസതന്ത്രം (പുനഃസംപ്രേഷണം -രാത്രി 09.00)
*🛎️ ഒൻപതാം ക്ലാസ് 9️⃣*
*▶️04.30 pm* - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം -രാത്രി 09.30)
*▶️05.00 pm* - ഐ സി ടി (പുനഃസംപ്രേഷണം -രാത്രി 10.00)
*▶️05.30 pm* - കേരളപാഠാവലി (പുനഃസംപ്രേഷണം -രാത്രി 10.30)
*🛎️ പത്താം ക്ലാസ് 1️⃣0️⃣*
*▶️08.00 am* - ഐ സി ടി (പുനഃസംപ്രേഷണം -രാത്രി 06.00)
*▶️08.30 am* - ഊർജ്ജതന്ത്രം (പുനഃസംപ്രേഷണം -രാത്രി 06.30)
*▶️09.00 am* - ഇംഗ്ലീഷ് (പുനഃസംപ്രേഷണം -രാത്രി 07.00)
*▶️09.30 am* - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം -രാത്രി 07.30)
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 240*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
Post a Comment