o ദർഘാസുകൾ ക്ഷണിക്കുന്നു
Latest News


 

ദർഘാസുകൾ ക്ഷണിക്കുന്നു

 ദർഘാസുകൾ ക്ഷണിക്കുന്നു



മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസ് പരിസരത്തുള്ള തെങ്ങുകളിൽ നിന്ന് പറിച്ചെടുത്ത 145 തേങ്ങകൾ വിൽക്കുന്നതിനായി മുദ്രവെച്ചതും മത്സരസ്വഭാവമുള്ളതുമായ ദർഘാസുകൾ ക്ഷണിക്കുന്നു . ദർഘാസിൽ പങ്കെടുക്കുന്നവർ അവരുടെ പേരും മേൽവിലാസവും ഫോൺനമ്പറും ദർഘാസിൽ എഴുതേണ്ടതാണ് . " തേങ്ങ വാങ്ങിക്കുന്നതിനായുള്ള ദർഘാസ് എന്നെഴുതിയ ദർഘാസ് ഉൾകൊള്ളുന്ന കവർ 09-09-2021 വ്യാഴാഴ്ച ) ഉച്ചയ്ക്ക് 3.00 മണി വരെ റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.45 മണിക്ക് തുറക്കുന്നതുമാകുന്നു . ലേലത്തിൽ പങ്കെടുക്കുന്നവർ ദർഘാസ് സമർപ്പിക്കുന്നതിന് മുൻപായി 1000 രൂപ ( ആയിരം രൂപ ) നിരതദ്രവ്യം കെട്ടിവെക്കേണ്ടതാകുന്നു . നിരതദ്രവ്യം കെട്ടിവെക്കാത്ത ദർഘാസ് യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാസിൽ വിജയിക്കാത്തവരുടെ നിരതദ്രവ്യം ദർഘാസ് തുറന്നതിനു തിരിച്ചുകൊടുക്കുന്നതാകുന്നു . ദർഘാസ് വിജയിച്ച ആൾ രേഖപ്പെടുത്തിയ തുക റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലടച്ചു രസീതി വാങ്ങേണ്ടതാകുന്നു . ശേഷം ഇ ദർഘാസ് യാതൊരു കാരണമോ അറിയിപ്പോ കൂടാതെ അസാധുവാക്കാനോ നിർത്തിവെക്കാനോ ഉള്ള പരമാധികാരം താം ഒപ്പിട്ടവരിൽ നിക്ഷിപ്തമാകുന്നു .

Post a Comment

Previous Post Next Post