എം സി സി യിൽ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി
മാഹി : മാഹി പൂഴിത്തലയിലെ കലിമ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റി തലശ്ശേരി താലൂക്ക് കമ്മറ്റിയുടെയും സഹകരണത്തോടെ കോടിയേരി മലബാർ കാൻസർ സെന്റർ ബ്ലഡ് ബാങ്കിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൽ പ്രവാസികളടക്കം നിരവധി പേർ ,മണിക്കൂറുകൾ കാത്തിരുന്നാണ് രക്തദാനം നടത്തിയത്. രാവിലെ 10.30 ആരംഭിച്ച ക്യാമ്പ് 4 മണിയോടെയാണ് അവസാനിച്ചത്. ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക് കമ്മറ്റിയുടെ ഭാരവാഹികളായ റിയാസ്. പി. പി., സമീർ പെരിങ്ങാടി തുടങ്ങിയവർ ആശുപത്രിയിൽ ക്യാമ്പിന് നേതൃത്വം നൽകി.
Post a Comment