*അഴിയൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് 19 പോസിറ്റീവ് കേസുകൾ വർധിക്കുന്നു ക്വാറന്റയിൻ നിയമങ്ങൾ കർശനമാക്കും*
അഴിയൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്നു.ക്വാറന്റയിൻ നിയമങ്ങൾ കർശനമാക്കും.
കോവിഡ് പോസിറ്റീവായ ആൾ നിർബന്ധമായും 10 ദിവസം റൂം ക്വാറന്റയിൻ പാലിക്കേണ്ടതാണ്. യാതൊരു കാരണവശാലും റൂമിൽ നിന്നും പുറത്തിറങ്ങാൻ പാടുള്ളതല്ല. 10 ദിവസത്തിനുശേഷം ലക്ഷണം ഉണ്ടെങ്കിൽ പുറത്തിറങ്ങാൻ പാടില്ല .പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ( പോസിറ്റീവ് രോഗിയുമായി രോഗലക്ഷണം പ്രകടമാക്കുന്നത് രണ്ടുദിവസത്തിനിടെ സമ്പർക്കത്തിലായവർ) ഏഴ് ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയാൽ മാത്രമേ പുറത്തിറങ്ങാൻ പാടുള്ളു. കോവിഡ് പരിശോധന നടത്തിയവർ ഫലം വരുന്നത് വരെ പുറത്തിറങ്ങാൻ പാടില്ല. പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നവർ രോഗലക്ഷണം പ്രകടിപ്പിച്ചാൽ നിർബന്ധമായും കോവിഡ് പരിശോധന നടത്തേണ്ടതാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവർ ആർ ടി പി സി ആർ പരിശോധന നടത്തണം.
വിദേശരാജ്യങ്ങളിൽ നിന്നും വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സൂക്ഷിക്കേണ്ടതാണ്.
വിദേശരാജ്യങ്ങളിൽ നിന്നും വരുന്നവർ airsuvidha എന്ന പോർട്ടലിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ www.covid19 jagratha. kerala.nic.in എന്ന പോർട്ടലിലും നിർബന്ധമായും രജിസ്റ്റർ ചെയ്യണം.
അഴിയൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ 24 പോസിറ്റീവ് കേസുകൾ നിലവിലുള്ള സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കി. വാർഡിലെ നിലവിലെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ആളുകളുടേയും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയാൽ മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുകയുള്ളു.
60 വയസ്സിന് മുകളിൽ പ്രായമുള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഓൺലൈൻ വഴി ചികിത്സ തേടുന്നതിന് esanjeeviniopd.in എന്ന സൈറ്റ് വഴി ചികിത്സ തേടാവുന്നതാണ്.
അഴിയൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ ക്വാറന്റയിൻ ലംഘിച്ച് പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 9947474161 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.
Post a Comment