മാഹിക്ക് മാസ്റ്റർ പ്ലാൻ വരുന്നു
മാഹി : കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു . ഒൻപത് ചതുരശ്ര കി.മി . വിസ്തീർണ്ണവും 45,000 ജനസംഖ്യയുമുള്ള മാഹിയെ റസിഡൻസ് , കമേഷ്യൽ , ഇൻഡസ്ട്രിയൽ എന്നിങ്ങനെ വിവിധ മേഖലകളായി തരംതിരിക്കും , ജനങ്ങളിൽനിന്ന് ഭൂവികസന നികുതിയും ഈടാക്കും . യഥേഷ്ടം സ്ഥലമുള്ള പുതുച്ചേരി , യാനം , കാരിക്കാൽ മേഖലകളിൽ ഇതിനകം മാസ്റ്റർപ്ലാൻ നടപ്പാക്കിയിട്ടുണ്ട് . രാജ്യത്ത് ഏറ്റവും കൂടിയ ജനസംഖ്യയുള്ള ചെറിയ നഗര പ്രദേശമാണ് മാഹി . ഇത്തരത്തിൽ മേഖലകളായി തിരിക്കാൻ ജനങ്ങൾ ഇടതിങ്ങിതാമസിക്കുന്ന ഇവിടെ സാദ്ധ്യമല്ല . നിലവിലെ ഭൂമിയുടെ കിടപ്പ് സംബന്ധിച്ച ഭൂപടം ഇതിനകം തയ്യാറായിട്ടുണ്ട് . ജനങ്ങളിൽ നിന്നും ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരാഞ്ഞിരുന്നു . ലക്ഷങ്ങൾ ചിലവഴിച്ച് സ്വകാര്യ ഏജൻസിയെ ഉപയോഗപ്പെടുത്തിയാ സർവെ നടത്തിയത് അതിനിടെ പലരും കൈയ്യേറിയ സർക്കാർ സ്ഥലങ്ങൾ മുഴുവൻ പിടിച്ചെടുക്കാൻ റവന്യൂ അധികൃതർ നടപടി തുടങ്ങി . അളന്ന് തിട്ട പ്പെടുത്തി കയ്യേറ്റ ഭൂമികൾ തിരിച്ചുപിടിക്കും . നേരത്തെ ഉണ്ടായി രുന്ന ഇടവഴികൾ , ഓവുചാലുകൾ , പുറം പോക്ക് ഭൂമി എന്നിവ പലരും വെട്ടിപ്പിടിച്ചിട്ടുണ്ട് . അവയും തിരിച്ചുപിടിക്കും . മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതോടെ കോടികളുടെ കേന്ദ്രഗ്രാന്റും ലഭ്യമാകും .
Post a Comment