o അഴിയൂർ ഗ്രാമപഞ്ചായത്തിലെ ബി ആർ സി കുട്ടികൾക്ക് ഭക്ഷ്യ കിറ്റ് നൽകി*
Latest News


 

അഴിയൂർ ഗ്രാമപഞ്ചായത്തിലെ ബി ആർ സി കുട്ടികൾക്ക് ഭക്ഷ്യ കിറ്റ് നൽകി*

 *അഴിയൂർ ഗ്രാമപഞ്ചായത്തിലെ ബി ആർ സി കുട്ടികൾക്ക് ഭക്ഷ്യ കിറ്റ് നൽകി*



 അഴിയൂർ ഗ്രാമപഞ്ചായത്തിലെ പ്രത്യേക കഴിവുകളുള്ള  കുട്ടികളുടെ പഠന കേന്ദ്രമായ ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ (ബി ആർ സി )യിലെ  29 കുട്ടികൾക്ക് ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ കിറ്റ് നൽകി. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭക്ഷ്യ കിറ്റ് പഞ്ചായത്ത് നൽകിയത്. നിലവിൽ ഓൺലൈനിലൂടെയാണ് സ്കൂളിന്റെ പ്രവർത്തനം നടന്ന്  വരുന്നത് .കുട്ടികളുടെ രക്ഷിതാക്കൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറിൽ നിന്നും ഭക്ഷ്യ കിറ്റുകൾ ഏറ്റുവാങ്ങി. സ്ഥിരം സമിതി അധ്യക്ഷൻമാരായ അനിഷ ആനന്ദസാദനം, റഹീം പുഴക്കൽ പറമ്പത്ത്   ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ഐ സി ഡി എസ് സൂപ്പർവൈസർ കെ പി ഷൈജ,  പി ടി എ പ്രസിഡന്റ് കെ  മുഹമ്മദ്‌ ,ബി ആർ സി അധ്യാപിക കെ വി പുഷ്‌പലത, ഹെൽപ്പർ യു കെ ഷൈജ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post