o ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം , സിനിമ
Latest News


 

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം , സിനിമ



*ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം*



*💠ഇന്ന് ഉത്രാടം - 🌺🌺എല്ലാവർക്കും ഒന്നാം ഓണം ആശംസകൾ🌺🌺*


*💠ലോക കൊതുക് ദിനം*


*💠വെർച്വൽ ലോക ദിനം*


*💠അന്താരാഷ്ട്ര മെഡിക്കൽ ട്രാൻസ്പോർട്ടേഴ്സ് ദിനം*


*💠സദ്ഭാവന ദിനം (രാജീവ് ഗാന്ധിയുടെ ജന്മദിനം)* 


*💠ദേശീയ റേഡിയോ ദിനം*


*💠ദേശീയ നാരങ്ങാവെള്ള ദിനം*


*💠ദേശീയ പുരുഷ പരിപാലന ദിനം*


*💠ദേശീയ ബേക്കൺ പ്രേമികളുടെ ദിനം*


*💠സെന്റ് സ്റ്റീഫൻസ് ഡേ (ഹംഗറി)*


*💠ഇന്ത്യൻ അക്ഷയ് ഉർജ ദിനം (ഇന്ത്യ)*


*💠ദേശീയ ചോക്ലേറ്റ് പെക്കൻ പൈ ദിനം (യുഎസ്എ)*


*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌐1191* - ```ഇംഗ്ലണ്ടിലെ റിച്ചാർഡ് ഒന്നാമൻ അയ്യാദിൽ കൂട്ടക്കൊലയ്ക്ക് തുടക്കമിട്ടു.```


*🌐1828* - ```രാജാറാം മോഹൻറോയുടെ നേതൃത്വത്തിൽ ബ്രഹ്മസമാജം രൂപം കൊണ്ടു.```


*🌐1897* - ```1897 ആഗസ്റ്റ് 20 നാണ് മലേറിയ രോഗ സംക്രമണം പെണ്‍ കൊതുകുകളിലൂടെയാ ണെന്ന് ഇന്ത്യന്‍ സൈനിക ഡോക്ടറായിരുന്ന ബ്രിട്ടീഷ് മെഡിക്കല്‍ ഡോക്ടര്‍ റൊണാള്‍ഡ് റോസ് കണ്ടെത്തിയത്.```


*🌐1920* - ```ആദ്യത്തെ വാണിജ്യ റേഡിയോ സ്റ്റേഷനായ 8 എം‌കെ (ഇപ്പോൾ ഡബ്ല്യുഡബ്ല്യുജെ) ഡെട്രോയിറ്റിൽ പ്രവർത്തനം ആരംഭിച്ചു.```


*🌐1921* - ```മലബാർ കലാപം ആരംഭിച്ചു.```


*🌐1953* - ```ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചതായി സോവിയറ്റ് യൂണിയൻ പരസ്യപ്പെടുത്തുന്നു.```


*🌐1960* - ```സെനഗൽ മാലിയിൽ നിന്നും സ്വതന്ത്രമായി.```


*🌐1962* - ```ലോകത്തിലെ ആദ്യത്തെ ന്യൂക്ലിയർ പവർ സിവിലിയൻ കപ്പലായ എൻഎസ് സവന്ന അതിന്റെ ആദ്യ കപ്പൽ യാത്ര ആരംഭിച്ചു.```


*🌐1975* - ```നാസ വൈകിംഗ് 1 വിക്ഷേപിച്ചു.‍```


*🌐1977* - ```അമേരിക്ക വോയേജർ 2 വിക്ഷേപിച്ചു.```


*🌐1980* - ```ഇറ്റാലിയൻ പർവതാരോഹകനായ റെയ്ൻ ഹോർഡ് മെസ്നർ ആദ്യമായി ഒറ്റയ്ക്ക് എവറസ്റ്റ് കൊടുമുടി കീഴടക്കി.```


*🌐1988* - ```ഇറാൻ-ഇറാക്ക് യുദ്ധം - എട്ടുവർഷത്തെ യുദ്ധത്തിനു വിരാമമിട്ട വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടു.```


*🌐1991* - ```എസ്തോണിയ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വതന്ത്രമായി.```


*🌐1995* - ```ഫിറോസാബാദ് റെയിൽ ദുരന്തത്തിൽ 358 പേർ മരിച്ചു.```


*🌐2000* -``` ഇടുക്കിയിലെ കൂത്തുങ്കൽ ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്തു.```


*🌐2014* - ```14 വർഷത്തെ തടവിനു ശേഷം മണിപ്പൂരിലെ ഉരുക്കു വനിത എന്നറിയപ്പെടുന്ന ഇറോം ശർമിള മോചിതനായി.```


*🌐2020* - ```കായികരംഗത്തെ ധ്യാൻചന്ദ് പുരസ്കാരം മലയാളി ഒളിംപ്യൻ ജിൻസി ഫിലിപ്പിന് ലഭിച്ചു. കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ളതാണ് പുരസ്‌കാരം.```


*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌹രാജീവ് ഗാന്ധി* - ```രാജീവ് രത്ന ഗാന്ധി (ഓഗസ്റ്റ് 20, 1944 - മേയ് 21,1991) ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു (1984–1989). ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ്, നാല്പതാമത്തെ വയസ്സിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചു. മരണാനന്തരം 1991 ൽ രാജ്യം ഒരു പൗരനു നൽകുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി ആദരിച്ചു.വീർഭൂമി എന്ന സ്മാരകം ഡെൽഹിയിൽ രാജീവിന്റെ സമാധി സ്ഥലത്ത് നിർമിച്ചിട്ടുണ്ട്.```


*🌹എൻ.എൻ. ഇളയത്* - ```കേരള സംഗീതനാടക അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയ നാടക സംവിധായകനാണ് എൻ.എൻ. ഇളയത് എന്നറിയപ്പെട്ട എൻ. നാരായണൻ ഇളയത്(20 ആഗസ്റ്റ് 1940 - 29 ജൂലൈ 2014).സുപഞ്ചകം, ദൈവം ചിരിക്കുന്നു. ഉദയം കിഴക്കു തന്നെ, ഉണരാൻ സമയമായി, മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല, തിരക്കഥ, അലയാഴി, കാമധേനു, സമരപുരാണം തുടങ്ങിയ മുപ്പതോളം നാടകങ്ങൾക്ക് ജന്മം നൽകി.പ്രൊഫഷണൽ നാടകലോകത്ത് "ഇളയച്ഛൻ" എന്ന് സ്നേഹപൂർവം അറിയപ്പെട്ടിരുന്നു.```


*🌹ടി. ഭാസ്കരൻ* - ```സംസ്കൃതപണ്ഡിതൻ, അധ്യാപകൻ, വ്യാഖ്യാതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ എഴുത്തുകാരനാണ്‌ ഡോ.ടി. ഭാസ്കരൻ.1929 ഓഗസ്റ്റ് 20-ന് (1105 ചിങ്ങം അവിട്ടം) ഇരിങ്ങാലക്കുടയിലെ ഒരു കർഷകകുടുംബത്തിലാണ് ടി. ഭാസ്കരൻ ജനിച്ചത്.ശ്രീനാരായണഗുരുദർശനങ്ങളുടെ പഠിതാവ് എന്ന നിലയിലാണ്‌ ഡോ. ടി. ഭാസ്കരൻ അറിയപ്പെടുന്നത്. ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾക്ക് 'വിദ്യോതിനി' എന്ന പേരിൽ അദ്ദേഹം എഴുതിയ വ്യാഖ്യാനം പ്രസിദ്ധമാണ്‌. കുമാരനാശാന്റെ പ്രരോദനത്തിന്റെ 'പ്രദ്യോതിനി' എന്ന വ്യാഖ്യാനമാണ്‌ മറ്റൊന്ന്. ഭാസനാടകങ്ങൾ മലയാളലിപിയിൽ ഭാസനാടകചക്രം എന്ന പേരിൽ പരമ്പരയായി പ്രസിദ്ധീകരിച്ചതാണ്‌ അദ്ദേഹത്തിന്റെ ഒരു നേട്ടം. കൃഷ്ണഗാഥയെ സംബന്ധിച്ച അദ്ദേഹത്തിന്റെ പഠനങ്ങളും ' ഭാരതീയകാവ്യശാസ്ത്രം ' എന്ന ഗ്രന്ഥവും ഭാഷാവിദ്യാർത്ഥികൾ ആശ്രയിക്കുന്ന ആധികാരികഗ്രന്ഥങ്ങളാണ്‌.```


*🌹പറവൂർ ജോർജ്* - ```പ്രമുഖ മലയാള നാടകകൃത്താണ് പറവൂർ ജോർജ് (ജനനം-20 ഓഗസ്റ്റ് 1938, മരണം-16 ഡിസംബർ 2013). 'നരഭോജികൾ' എന്ന കൃതിക്ക് 1994 ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. വളരെ ചെറുപ്പം മുതൽക്കു തന്നെ നാടകരംഗവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.```


*🌹ഇ. കെ. ഷീബ* - ```മലയാളത്തിൽ എഴുതുന്ന ഒരു ഇന്ത്യൻ എഴുത്തുകാരിയാണ് ഇ. കെ. ഷീബ (ജനനം; ഓഗസ്റ്റ് 20, 1975). കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലാണ് അവർ ജനിച്ചത്.2001 മുതൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ സീനിയർ ക്ലർക്കായി ജോലി ചെയ്യുന്നു.ഷീബയുടെ കഥയെ അടിസ്ഥാനമാക്കി ദി സർവൈവൽ എന്ന പേരിൽ കുട്ടികൾക്കായി ഒരു ഹ്രസ്വചിത്രം പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി നിർമ്മിച്ചിട്ടുണ്ട് .``` 


*🌹അസഫ് ജാ ഒന്നാമൻ* - ```ഖമർ ഉദ്-ദിൻ ചിൻ ഖിലിജ് ഖാൻ (ഖമർ ഉദ്-ദിൻ സിദ്ദിഖി) എന്ന നിസാം-ഉൾ-മുൽക് അസഫ് ജാ (ഓഗസ്റ്റ് 20, 1671 - ജൂൺ 1, 1748) ഹൈദരാബാദ് രാജ്യത്തിന്റെ സ്ഥാപകനാണ്‌ . അസഫ് ജാ ഒന്നാമൻ എന്നും അറിയപ്പെടുന്ന ഇദ്ദേഹം 1720 മുതൽ 1748 വരെ ഹൈദരാബാദ് രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു. അസഫ് ജാ രാജവംശത്തിന്റെ സ്ഥാപകനായും അറിയപ്പെടുന്നു.```


*🌹ഉമാ ചക്രവർത്തി* - ```ഇന്ത്യയിലെ സ്ത്രീപക്ഷ ചരിത്രകാരികളിലൊരാളാണ് ഡോ. ഉമാ ചക്രവർത്തി (ജനനം: 1941 ആഗസ്റ്റ് 20). ഡൽഹി വനിതാ സർവ്വകലാശാലയിൽ (യൂണിവേഴ്സിറ്റി കോളേഡ് ഫോർ വിമൻ, ഡൽഹി) മിറാൻഡ ഹൗസിൽ അദ്ധ്യാപികയായിരുന്ന അവർ ബുദ്ധിസം, ആദ്യകാല ഇന്ത്യയുടെ ചരിത്രം, തുടങ്ങിയ വിഷയങ്ങളിലും സമകാലിക വിഷയങ്ങളിലും ശ്രദ്ധേയമായ രചനകൾ നടത്തിയിട്ടുണ്ട്.```


*🌹എം.ജി.എസ്. നാരായണൻ* - ```പ്രമുഖ ചരിത്രപണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമാണ്‌ പ്രൊഫ. എം.ജി.എസ്. നാരായണൻ എന്ന മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ (ജനനം: 20 ഓഗസ്റ്റ് 1932). സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീ സെന്ററിന്റെ ഡയറകടറായി പ്രവർത്തിച്ചിരുന്നു.എം. ജി. എസിന്റെ ആത്മകഥ 2018 ഡിസംബറിൽ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു.```


*🌹എസ്.എൽ. ഭൈരപ്പ* - ```ഒരു കന്നട എഴുത്തുകാരനാണ് എസ്.എൽ. ഭൈരപ്പ(ജനനം: ആഗസ്റ്റ് 20, 1931). രണ്ട് തവണ കർണാടക സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും സരസ്വതി സമ്മാനും നേടി. ഇരുപതിൽ ഏറെ നോവലുകൾ രചിച്ചിട്ടുണ്ട്. അതിൽ രണ്ടെണ്ണം രാജ്യത്തെ എല്ലാ ഭാഷകളിലേക്കും പരിഭാഷ ചെയ്യപ്പെട്ടു.ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞന്റെയും വയലിനിസ്റ്റിന്റെയും ജീവിതകഥകൾ ആസ്പദമാക്കി രചിച്ച 'മന്ദ്ര' എന്ന നോവലിനാണ് സരസ്വതി സമ്മാനം ലഭിച്ചത്. സംഗീതജ്ഞൻറെ ജീവിതത്തെ സംഗീതത്തോട് ഉപമിച്ചുകൊണ്ട് രചിച്ചതാണ് ഈ നോവൽ.```


*🌹എൻ.ആർ. നാരായണമൂർത്തി* - ```ഒരു ഇന്ത്യൻ വ്യവസായിയും, സോഫ്റ്റ്‌വെയർ എഞ്ചിനീയറും, ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫോസിസ് ടെക്‌നോളജീസിന്റെ ഏഴ് സ്ഥാപകരിൽ ഒരാളുമാണ്‌ എൻ.ആർ. നാരായണമൂർത്തി എന്നറിയപ്പെടുന്ന നാഗ്‌വാര രാമറാവു നാരായണമൂർത്തി. കർണാടകയിലെ മൈസൂരിൽ 1946 ഓഗസ്റ്റ് 20-ന് ജനിച്ചു. 1981 മുതൽ 2002 വരെ ഇൻഫോസിസിന്റെ സി.ഇ.ഒ. ആയിരുന്നു ഇദ്ദേഹം. 2002 മുതൽ 2006 വരെ ഇൻഫോസിസിന്റെ എക്സിക്യുട്ടീവ് ചെയർമാനായിരുന്ന മൂർത്തി 2006 മുതൽ 2011 വരെ നോൺ-എക്സിക്യുട്ടീവ് ചെയർമാൻ, ചീഫ് മെന്റർ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. 2011-ൽ തന്റെ അറുപത്തിയഞ്ചാം വയസ്സിൽ മൂർത്തി ഇൻഫോസിസിൽ നിന്നും വിരമിച്ചു.ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി ആയ പത്മ വിഭൂഷൺ അടക്കം നിരവധി പുരസ്കാരങ്ങൾ മൂർത്തിയെ തേടിയെത്തിയിട്ടുണ്ട്.```


*🌹എൻറികൊ ലെറ്റ* - ```ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട മധ്യ ഇടതുപക്ഷ പാർട്ടിയുടെ ഉപനേതാവാണ് എൻറികൊ ലെറ്റ(Enrico Letta) (ജനനം :20 ആഗസ്റ്റ് 1966). പുതിയ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ജോർജിയോ നാപൊളിറ്റാനോയാണ് ലെറ്റയെ നാമനിർദ്ദേശം ചെയ്തത്.1998-ൽ മുപ്പത്തിരണ്ടാം വയസ്സിലാണ് ലെറ്റ ആദ്യമായി മന്ത്രിയായത്. ഇറ്റലിയിൽ ഈ പദവിയലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു.```


*🌹ഏമി ആഡംസ്* - ```ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമാണ് ഏമി ആഡംസ്(ജനനം: ഓഗസ്റ്റ് 20, 1974) . അഞ്ച് അക്കാഡമി അവാർഡുകൾ, അഞ്ച് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, ആറ് സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് അവാർഡുകൾ, നാല് ബാഫ്റ്റ അവാർഡുകൾ, ഒമ്പത് ബി.എഫ്.സി.എ അവാർഡുകൾ എന്നിവയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഒരു ഗോൾഡൻ ഗ്ലോബും നാല് ബി.എഫ്.സി.എ അവാർഡുകളും നേടുകയുണ്ടായി.2005-ലെ 'ജൂൺബഗ്' എന്ന ചിത്രം ഒരു വഴിത്തിരിവായി. ഇതിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഓസ്കാർ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ലഭിച്ചു. 2007-ലെ 'എൻ‌ചാന്റഡ്' എന്ന ഡിസ്നി ചിത്രത്തിലെ അഭിനയം നിരൂപകപ്രശംസ നേടി. ചിത്രം സാമ്പത്തികവിജയവും നേടി. ഇതിലെ 'ഗിസെൽ' എന്ന കഥാപാത്രം ഏമിയെ ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശത്തിനർഹയാക്കി.```


*🌹വാസിലി ആക്സിയോനൊവ്* - ```വാസിലി ആക്സിയോനൊവ് (August 20, 1932 – July 6, 2009) ഒരു സോവിയറ്റ് റഷ്യൻ നോവലിസ്റ്റായിരുന്നു.```


*🌹സൃന്ദ അർഹാൻ* - ```മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയാണ് സൃന്ദ അർഹാൻ (ജനനം 20 August 1985) . വനിത ഫിലിം അവാർഡുകൾ - 2015: മികച്ച സഹനടി - 1983 , ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ - 2017: മികച്ച സഹനടി - ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ , നാമനിർദ്ദേശം - മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ്-ഷെർലൊക്ക് ടോംസ്.```


*🌹സ്ലൊബൊദാൻ മിലോഷെവിച്ച്* - ```ഒരു സെർബിയൻ യൂഗോസ്ലാവ് രാഷ്ട്രീയ നേതാവായിരുന്നു സ്ലൊബൊദാൻ മിലോഷെവിച്ച് (ജനനം 20 ഓഗസ്റ്റ് 1941 - മരണം 11 മാർച്ച് 2006).```


*🌹അമൃത പുരി* - ```ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് അമൃത പുരി (ജനനം: 20 ഓഗസ്റ്റ് 1983).ഏതാനും ചിത്രങ്ങളുടെ ഓഡിഷന് ശേഷം പുരി തന്റെ റൊമാന്റിക് കോമഡി-നാടകമായ ഐഷ (2010) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു, ഇത് മികച്ച വനിതാ അരങ്ങേറ്റത്തിനും മികച്ച സഹനടിക്കുമുള്ള ഫിലിംഫെയർ നോമിനേഷനുകൾ നേടി.```


*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌷ട്രിച്ചി എസ്. ഗണേശൻ* - ```പ്രമുഖ കർണാടകസംഗീതജ്ഞനായിരുന്നു ട്രിച്ചി എസ്. ഗണേശൻ ( ജനനം 1960 - മരണം 2016 ഓഗസ്റ്റ് 20). ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. ട്രിച്ചി സഹോദരന്മാർ എന്നപേരിൽ സംഗീതരംഗത്ത് പ്രശസ്തിയാർജ്ജിച്ച കർണാടകസംഗീതജ്ഞന്മാരിൽ ട്രിച്ചി കെ.എസ്. സുബ്രഹ്മണ്യയ്യരുടെയും ലക്ഷ്മിഅമ്മാളിന്റെയും മകനാണ്.സ്വരപ്രസ്താരത്തിലും ലയസംബന്ധമായ പ്രാവിണ്യത്തിലും പ്രത്യേക സിദ്ധി ആർജിച്ച സംഗീതജ്ഞരിൽ ഒരാളായാണ് സംഗീതലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ആകാശവാണിയിൽ സ്റ്റാഫ് ആർടിസ്റ്റായിരുന്നു. വിപുലമായ ശിഷ്യ സമ്പത്തിന്റെ ഉടമയാണ്.2016 ഓഗസ്റ്റ് 20 ന് ഹൃദയാഘാതം മൂലം അന്തരിച്ചു.```


*🌷ബി.കെ.എസ്. അയ്യങ്കാർ* - ```'അയ്യങ്കാർ യോഗ' എന്ന യോഗാ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ലോക പ്രശസ്തനായ യോഗ ആചാര്യനുമായിരുന്നു ബി.കെ.എസ്. അയ്യങ്കാർ എന്ന ബേലൂർ കൃഷ്ണമചാർ സുന്ദരരാജ അയ്യങ്കാർ (14 ഡിസംബർ 1918 - 20 ഓഗസ്റ്റ് 2014). 1991 പത്മശ്രീയും 2002 ൽ പത്മഭൂഷണും 2014 ൽ പത്മവിഭൂഷണും ലഭിച്ചു. അഷ്ടാംഗയോഗത്തിലെ എട്ടോളം കാര്യങ്ങൾ അയ്യങ്കാർ യോഗ എന്നപേരിൽ പരിഷ്‌കരിച്ചെടുത്ത് ലോകത്തിന് പരിചയപ്പെടുത്തി. യോഗയ്ക്ക് ആഗോളപ്രചാരം കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച അയ്യങ്കാർ യോഗയെക്കുറിച്ച് നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.``` 


*🌷അഡോൾഫ് വോൺ ബയർ* - ```അഡോൾഫ് വോൺ ബയർ അല്ലെങ്കിൽ ജൊഹാൻ ഫ്രിഡ്രിഷ് വിൽഹെം അഡോൾഫ് വോൺ ബയർ (October 31, 1835 – August 20, 1917) 1905ൽ രസതന്ത്രത്തിനു നോബൽ സമ്മാനം നേടിയ ജർമ്മൻ രസതന്ത്ര ശാസ്ത്രജ്ഞനാകുന്നു. അദ്ദേഹം ആദ്യമായി ഇൻഡിഗോ ചായം കൃത്രിമമായി നിർമ്മിച്ചു. അദ്ദേഹം ഇൻഡിഗോ എന്ന സസ്യ വർണ്ണം കൃത്രിമമായി നിർമ്മിച്ചു.താലീൻ ചായങ്ങൾ കണ്ടെത്തി.പോളിഅസറ്റിലീൻ, ഓക്സോണിയം ലവണങ്ങൾ, നൈട്രോസോ സംയുക്തങ്ങൾ, യൂറിക്ക് ആസിഡ് തുടങ്ങിയവയെപ്പറ്റി പഠിച്ചു.1869ൽ ഇൻഡോളിന്റെ കൃത്യമായ രാസസൂത്രം അദ്ദേഹം കണ്ടെത്തി. ത്രിബന്ധത്തിൽ സ്ട്രൈൻ സിദ്ധാന്തവും ചെറിയ കാർബൺ വലയങ്ങളിലെ സ്ട്രൈൻ സിദ്ധാന്തവും സൈദ്ധാന്തിക രസതന്ത്രത്തിൽ അദ്ദേഹത്തിന്റെ സംഭാവനയാണ്.```


*🌷ക്ലെയർവോയിലെ ബെർണർദീനോസ്* - ```പന്ത്രണ്ടാം നൂറ്റാണ്ടിലെ (ജനനം 1090, മരണം 1153 ആഗസ്ത് 20) ഒരു ഫ്രെഞ്ച് ആശ്രമാധിപനും നവീകൃത സിസ്റ്റേഴ്സ്യൻ സമൂഹത്തിന്റെ മുഖ്യസ്ഥാപകനുമാണ് ക്ലെയർവോയിലെ ബെർണർദീനോസ് അഥവാ വിശുദ്ധ ബെർണാർഡ്.40 വർഷത്തെ സന്യാസജീവിതത്തിനു ശേഷം 63-ആമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. സിസിറ്റേർഷ്യൻ സന്യാസികളിൽ വിശുദ്ധപദവിയിലെത്തിയ ആദ്യത്തെ വ്യക്തിയാണ് അദ്ദെഹം. 1174 ജനുവരി 18-ന് അലക്സാണ്ടർ മൂന്നാമൻ മാർപ്പാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്. 1830-ൽ പീയൂസ് എട്ടാമാൻ മാർപ്പാപ്പ അദ്ദേഹത്തെ വേദപാരംഗതൻ (Doctor of the Church) ആയി പ്രഖ്യാപിച്ചു.```


*🌷ജോൺ ഡെ വിറ്റ്* - ```ഒരു ഡച്ച് രാജ്യതന്ത്രജ്ഞനായിരുന്നു ഡെ വിറ്റ്. ഡോർട്ടിലെ ഒരു പ്രഭുകുടുംബത്തിൽ 1625 സെപ്. 24-ന് ഡെ വിറ്റ് ജനിച്ചു.ഡച്ച് പ്രതിനിധിസഭയായ സ്റ്റേറ്റ്സ് ജനറലിന്റെ അധികാരങ്ങൾ വിപുലപ്പെടുത്തണമെന്നും ഡച്ച് ഭരണം നിയന്ത്രിക്കുന്ന രാജവംശമായ ഓറഞ്ചിന്റെ പരമ്പരാഗത അവകാശങ്ങൾ വെട്ടിക്കുറയ്ക്കണമെന്നും വാദിച്ച റിപ്പബ്ളിക്കൻ പാർട്ടിയുടെ നേതാവായിരുന്നു ഡെ വിറ്റ്. 1672 ഓഗസ്റ്റ് 20-ന് ഒരു സംഘം ഓറഞ്ച് വംശാനുകൂലികൾ ഇദ്ദേഹത്തെ വധിച്ചു.```


*🌷ജോർജ്‌ ആദംസൺ* - ```കെനിയൻ വന്യജീവി സംരക്ഷണ വിദഗ്ദ്ധനും എഴുത്തുകാരനുമായിരുന്നു ജോർജ്‌ ആദംസൺ എം‌ബി‌ഇ (3 ഫെബ്രുവരി 1906 - 20 ഓഗസ്റ്റ് 1989), സ്വാഹിലിയിലെ "സിംഹങ്ങളുടെ പിതാവ്" എന്നും അറിയപ്പെടുന്നു. ആദംസന്റെ ജീവിതത്തെ അടിസ്ഥാനമാക്കി മറ്റ് നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.```


*🌷റാം ശരൺ ശർമ്മ* - ```പ്രഗൽഭനായ ഒരു ഇന്ത്യൻ ചരിത്രകാരനാണ്‌ റാം ശരൺ ശർമ്മ (ജനനം: 26 നവംബർ 1919 - മരണം:20 ഓഗസ്റ്റ് 2011). ആർ.എസ്. ശർമ്മ എന്ന പേരിലാണ്‌ അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്.1969 ൽ അദ്ദേഹത്തിനു ജവഹർ‌ലാൽ ഫെലോഷിപ്പ് ലഭിച്ചു.നൂറ്റി പതിനഞ്ചോളം കൃതികൾ വിവിധ ഭാഷകളിലായി അദ്ദേഹം പ്രസിദ്ധപ്പെടുത്തി.```



*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (20-08-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*



*🎥#Keralavision Kerala TV🔻🔻*


രാവിലെ 9 മണിക്ക്

🎬കടൽ കടന്ന് ഒരു മാത്തുക്കുട്ടി 

ഉച്ചയ്ക്ക് 1 മണിക്ക് 

🎬റിംഗ് മാസ്റ്റർ   

രാത്രി 9.30 ന്  

🎬കുട്ടനാടൻ മാർപാപ്പ 


*🎥#Asianet TV🔻🔻*


രാവിലെ 9 മണിക്ക് 

🎬ടെഡി

ഉച്ചയ്ക്ക് 12.30 ന്  

🎬ദി പ്രീസ്റ്റ്

വൈകിട്ട് 4 മണിക്ക്

🎬നായാട്ട്

വൈകിട്ട് 11 മണിക്ക്

🎬ഇരുൾ


*🎥#AsianetMovies🔻🔻*


രാവിലെ 7 മണിക്ക്

🎬മനോഹരം

രാവിലെ 10 മണിക്ക്

🎬ഒരു യമണ്ടൻ പ്രേമകഥ

ഉച്ചയ്ക്ക് 1 മണിക്ക്

🎬ഷെർലക്ക് ടോംസ്

വൈകിട്ട് 4 മണിക്ക്

🎬വെള്ളിമൂങ്ങ

രാത്രി 7 മണിക്ക്

🎬ഖോ ഖോ

രാത്രി 10 മണിക്ക്

🎬ഒരു മരുഭൂമിക്കഥ


*🎥#AsianetPlus🔻🔻*


രാവിലെ 5.30 ന്

🎬ഏയ് ഓട്ടോ

ഉച്ചയ്ക്ക് 1 മണിക്ക്

🎬 ആറാം തമ്പുരാൻ

വൈകിട്ട് 4 മണിക്ക് 

🎬അവതാരം

രാത്രി 11.30 ന്  

🎬തൂവാനത്തുമ്പികൾ


*🎥#SuryaTV & #SuryaTVHD🔻🔻*


രാവിലെ 9 മണിക്ക്

🎬അമർ അക്ബർ അന്തോണി

ഉച്ചയ്ക്ക് 12.30 ന് 

🎬ജേഴ്സി

വൈകിട്ട് 4 മണിക്ക്

🎬പ്രേതം

ജാക്ക് & ഡാനിയൽ

വൈകിട്ട് 6.30 ന്  

🎬രാത്രി 10 മണിക്ക്

🎬101 വെഡ്ഡിംഗ്സ്


*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬കാരണവർ

രാവിലെ 10 മണിക്ക്

🎬സ്പൈഡർമാൻ

ഉച്ചയ്ക്ക് 1 മണിക്ക്

🎬ഡാർവിൻെറ പരിണാമം

വൈകിട്ട് 4 മണിക്ക്

🎬കാറ്റ്

രാത്രി 7 മണിക്ക്

🎬സച്ചിൻ

രാത്രി 10 മണിക്ക്

🎬സച്ചിൻ


*🎥#ZeeKeralam🔻🔻*


രാവിലെ 10 മണിക്ക് 

🎬കർക്കിടക പൗർണ്ണമി


*🎥#MazhavilManorama🔻🔻*


വൈകിട്ട് 4 മണിക്ക് 

🎬18 അവേഴ്സ്


*🎥#KairaliTV🔻🔻*


രാവിലെ 6 മണിക്ക്

🎬ക്രേസി ഗോപാലൻ

രാവിലെ 9 മണിക്ക്

🎬ലോക്കൽ ടിക്കറ്റ്

ഉച്ചയ്ക്ക് 12.30 ന് 

🎬ആയിരം കൺകൾ

വൈകിട്ട് 4 മണിക്ക്

🎬ജൂൺ

രാത്രി 7.30 ന്

🎬ലൈ

രാത്രി 10.30 ന് 

🎬ജില്ല


*🎥#KairaliWE🔻🔻*


രാവിലെ 6.30 ന്  

🎬ഗോളാന്തരവാർത്ത

രാവിലെ 9.30 ന്

🎬ഡോറ

ഉച്ചയ്ക്ക് 1 മണിക്ക് 

🎬തൊമ്മനും മക്കളും

വൈകിട്ട് 4 മണിക്ക്

🎬ലോക്കൽ ടിക്കറ്റ്

രാത്രി 7 മണിക്ക്

🎬കൊച്ചിരാജാവ്

രാത്രി 10 മണിക്ക്

🎬അസുരവിത്ത്


*🎥#AmritaTV🔻🔻*


രാവിലെ 8 മണിക്ക്

🎬സേഫ്

ഉച്ചയ്ക്ക് 1.30 ന്

🎬ഫൈനൽസ്

വൈകിട്ട് 4.15 ന്

🎬ഗാർഡിയൻ

📺📺📺📺📺📺📺📺📺📺

Post a Comment

Previous Post Next Post