മാഹി സ്പിന്നിങ് മിൽ തൊഴിലാളികൾ ഓണം നാളിൽ പട്ടിണി സമരം നടത്തും
മയ്യഴി : മാഹി സ്പിന്നിങ് മിൽ ഉടനെ തുറക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ ഒന്നാമത്തെ ഓണം നാളിൽ വെള്ളിയാഴ്ച പട്ടിണി സമരം നടത്തും . കഴിഞ്ഞ വർഷം മാർച്ചിൽ കോവിഡിനെത്തുടർന്ന് അടച്ചിട്ട മാഹി മിൽ 18 മാസമായിട്ടും തുറക്കാ ത്തതിൽ പ്രതിഷേധിച്ചാണ് സമരം . തൊഴിലാളികൾ നേരത്തെ നടത്തിയ അനിശ്ചിതകാല സമരവും എൻ.ടി.സി. ഉദ്യോഗസ്ഥരെ ഉപരോധിച്ചുള്ള സമരവും മിൽ ഉടനെ തുറക്കുമെന്ന് അധികൃതരുടെ ഉറപ്പിനെത്തുടർന്ന് പിൻവലിച്ചിരുന്നു . എന്നാൽ വകുപ്പ് മന്ത്രിയടക്കമുള്ളവർ നൽകിയ ഉറപ്പുകളെല്ലാം അവഗണിക്കപ്പെടുകയായിരുന്നു . മില്ലിലെ 200 താത്കാലിക ജീവനക്കാർ ഉൾപ്പെടെ 400 - ഓളം തൊഴിലാളികൾ പട്ടിണിയിലും ദുരിതത്തിലുമായത് . സ്ഥിരം തൊഴിലാളികൾക്ക് 35 ശതമാനം ശമ്പളമെങ്കിലും ലഭിക്കുമ്പോൾ താത്കാലിക ജീവനക്കാർക്ക് ഒന്നും കിട്ടുന്നില്ല സ്ഥിരം തൊഴിലാളികൾക്ക് നൽകി വരുന്ന 35 ശതമാനം ശമ്പളം നിഷേധിച്ചതിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ ബുധനാഴ്ച വൈകുന്നേരം മാനേജ്മെന്റ് പ്രതിനിധികളെ ഓഫീസിൽ തടഞ്ഞിരുന്നു . ഇതേത്തുടർന്ന് ഓണത്തിന് മുമ്പ് ശമ്പളം നൽകാമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട് . ഓണത്തിന് നിയമാനുസരണം നൽകിവരുന്ന ബോണസ് അനുവദിക്കണമെന്ന് കൂടി ആവശ്യപ്പെട്ടാണ് സമരം . വ്യാഴാഴ്ച ഇത് സംബന്ധിച്ച് തൊഴിലാളി നേതാക്കളുമായി അധികൃതർ ചർച്ച നടത്തിയെങ്കിലും ബോണസ് നൽകാനാവില്ലെന്ന നിലപാടിൽ അയവുണ്ടായില്ല . ഓണം നാളിലെ പട്ടിണിസമരം രാവിലെ 10 - ന് തുടങ്ങുമെന്ന് സമരസമിതി നേതാക്കളായ വി . വത്സരാജ് ( ഐ.എൻ.ടി.യു.സി. ) , കെ . സത്യജിത്ത് കുമാർ ( സി.ഐ.ടി.യു. ) , എം . രാജിവൻ ( ബി.എം.എസ് . ) എന്നിവർ അറിയിച്ചു .
Post a Comment