കൊച്ചി നഗരത്തില്‍ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ കർശന നിർദ്ദേശം;ഡിസിപി ഐശ്വര്യ ദോഗ്രെ വീണ്ടും വിവാദത്തിൽ
കൊച്ചി: കൊച്ചി നഗരത്തില്‍ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ കർശന നിർദ്ദേശം. ഡിസിപി ഐശ്വര്യ ദോഗ്രെയാണ് വിവാദ നിർദ്ദേശം നൽകിയത്.
ഡിസിപിയുടെ പേരിൽ കൺട്രോൾ റൂമിൽ നിന്ന് സ്റ്റേഷനുകളിലേക്ക് സന്ദേശം അയച്ചു.
പെറ്റി കേസുകൾ എടുക്കുന്നതിൽ പല സ്റ്റേഷനുകളും പിന്നിലാണെന്നാണ് ഡിസിപിയുടെ വിമർശനം.
പൊലീസ് പരിശോധന അതിരുകടക്കുന്നെന്ന വിമർശനങ്ങൾക്കിടെയാണ് കേസുകൾ കൂട്ടാനുള്ള ഡിസിപിയുടെ താക്കീത്
Post a Comment