സി.എച്ച്.ഗംഗാധരൻ്റെ വീട് സന്ദർശിച്ചു
മയ്യഴിയുടെ ചരിത്രകാരനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനും വാഗ്മിയുയുമായ പരേതനായ സി.എച്ച്. ഗംഗേട്ടൻ്റ അഴിയൂരിലെ വീട്ടിൽ ഒന്നാം ഓണം നാളിൽ വെള്ളിയാഴ്ച രാവിലെ കെ.ആർ.എം.യു മാഹി - തലശ്ശേരി മേഖലാ പ്രവർത്തകർ സന്ദർശിച്ചു.
മുൻ കൗൺസിലറും ഗംഗേട്ടൻ്റെ സുഹൃത്തുമായ പള്ളിയൻ പ്രമോദ് ഒപ്പമുണ്ടായിരുന്നു. ഗംഗേട്ടൻ്റെ മകൻ അനീഷും കുടുംബവും അവിടെയുണ്ടായിരുന്നു. പ്രസിഡൻറ് ആൻറണി റോമി, ജില്ലാ വൈസ് പ്രസിഡൻറ് എൻ.വി.അജയകുമാർ, കെ.ആർ.എം.യു പ്രവർത്തകൻ കാർത്തികേയൻ (മാഹി ന്യൂസ്) എന്നിവരാണ് സന്ദർശിച്ചത്.
Post a Comment