o എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കഞ്ചാവ് വില്പനക്കാരൻ അറസ്റ്റിൽ
Latest News


 

എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കഞ്ചാവ് വില്പനക്കാരൻ അറസ്റ്റിൽ

 എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കഞ്ചാവ് വില്പനക്കാരൻ അറസ്റ്റിൽ



തലശ്ശേരി : തലശ്ശേരിയിൽ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ട കഞ്ചാവ് വിൽപ്പനക്കാരനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു . ചാലിൽ ചാക്കിരി ഹൗസിൽ കെ.എൻ. നസീർ 30 ) ആണ് അറസ്റ്റിലായത് , തലശ്ശേരി എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ കെ.സി.ഷിബു , സിവിൽ എക്സൈസ് ഓഫീസർ ജിജീഷ് ചെരുവായി എന്നിവരെ ആക്രമിച്ചെന്നാണ് കേസ് . മഫ്ടിയിലെത്തിയ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടാൻ ശ്രമിച്ചപ്പോൾ വാഹനത്തിന്റെ ഗ്ലാസുകൊണ്ട് ആക്രമിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തന്നാണ് പരാതി . തലശ്ശേരി ടൗണിലെ ലോഡ്ജിനു സമീപം 16 - ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം . കഞ്ചാവ് കൈവശം വച്ചതിന് ഇയാൾക്കെതിരെ എക്സൈസ് കേസെടുത്തിരുന്നു . ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണത്തിന് തടസ്സം നിൽക്കുകയും അക്രമിക്കുകയും ചെയ്തതിന് നടപടി ആവശ്യപ്പെട്ട് എക്സൈസ് ഇൻസ്പെക്ടർ തലശ്ശേരി പോലീസിൽ പരാതി നൽകി യിരുന്നു .  എക്സൈസിന്റെ പരാതിയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .

Post a Comment

Previous Post Next Post