o *അഴിയൂരിൽ. അനധികൃതമായി വാക്സിൻ വിതരണം നടത്തിയെന്ന് ആരോപണം. ബഹളത്തെ തുടർന്ന്ബോർഡ് മീറ്റിംഗ് നിർത്തിവെച്ചു
Latest News


 

*അഴിയൂരിൽ. അനധികൃതമായി വാക്സിൻ വിതരണം നടത്തിയെന്ന് ആരോപണം. ബഹളത്തെ തുടർന്ന്ബോർഡ് മീറ്റിംഗ് നിർത്തിവെച്ചു

 


 *അഴിയൂരിൽ. അനധികൃതമായി വാക്സിൻ  വിതരണം നടത്തിയെന്ന് ആരോപണം.      ബഹളത്തെ തുടർന്ന്ബോർഡ് മീറ്റിംഗ് നിർത്തിവെച്ചു:* 



അഴിയൂർ:

ഏറാമല പഞ്ചായത്തിലെ യുവതിയാണ് അഴിയൂരിലെ RRT മെമ്പറെന്ന വ്യാജേന ഏറാമല പഞ്ചായത്തിലെ  ചില ആളുകൾക്ക് രാഷ്ട്രീയ പ്രേരിതമായി വാക്സിൻ ടോക്കൺ നൽകിയത് 


ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ഇന്നത്തെ അഴിയൂർ പഞ്ചായത്ത് ബോർഡ് മീറ്റിംഗിലെ ബഹളത്തിൽ കലാശിച്ചത്.


അഴിയൂർ പഞ്ചായത്തിലെ ആളുകൾക്ക് തന്നെ വാക്സിൻ കൃത്യമായി കിട്ടാനില്ല എന്നിരിക്കെ, ഏറാമല പഞ്ചായത്തിൽപ്പെട്ട ആളുകൾക്ക് സ്പോട്ട് വാക്സിനേഷൻ സൗകര്യം ചെയ്തു കൊടുക്കുന്നത് ശ്രദ്ധയിൽപെട്ടത് പ്രകാരം അഴിയൂരിലെ RRT മെമ്പർമാർ ഈ യുവതിയെ ചോദ്യം ചെയ്യുകയും, തുടർന്നുള്ള അന്വേഷണത്തിൽ യുവതി അഴിയൂർ പഞ്ചായത്തിലെ RRT മെമ്പറല്ല എന്ന് തെളിയുകയും ചെയ്തിരുന്നു.


ചോദ്യം ചെയ്യലിൽ താൻ അഴിയൂരിലെ 11 ആം വാർഡിലെ RRT മെമ്പർ ആണെന്ന് യുവതി മറ്റുള്ളവരെ  തെറ്റിദ്ധരിപ്പിച്ചിരുന്നു.



ഇതേ തുടർന്ന് 24 ന് വൈകീട്ട്  യുവതിയും യുവതിയുടെ അമ്മയും ചേർന്ന് സംഭവം ചോദ്യം ചെയ്ത പതിനൊന്നാം വാർഡ് മെമ്പറായ റീന രയരോത്തിന്റെ വീട്ടിൽ പോവുകയും അവരെ അസഭ്യം പറയുകയും, വ്യക്തിഹത്യ നടത്തുകയും ചെയ്തു. അതേ തുടർന്ന് റീന രയരോത്ത് ചോമ്പാല പോലീസിൽ പരാതി നൽകി.


തുടർന്ന് ഇന്ന് നടന്ന പഞ്ചായത്ത് ബോർഡ് മീറ്റിംങ്ങിൽ ഈ വിഷയം

ചർച്ചയ്ക്ക് എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഭരണപക്ഷം തയ്യാറാവാത്തതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന്

ബോർഡ് മീറ്റിംഗ് തടസ്സപ്പെട്ടു.


ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

രാഷ്ടീയ പ്രേരിതമായി നടക്കുന്ന ഇത്തരം പ്രവൃത്തികൾക്ക് ഭരണപക്ഷം 

ഒത്താശ ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.



Post a Comment

Previous Post Next Post