*ഇന്ന് ജൂലൈ 27 ചരിത്രത്തിൽ ഇന്നത്തെ ദിവസത്തിന്റെ, ജൂലൈ 27-ന്റെ പ്രത്യേകതകൾ*
*ഇന്ന് ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 2021 ജൂലൈ 27, കൊല്ലവർഷം 1196 കർക്കിടകം 11, ചൊവ്വാഴ്ച......*
*🌷ദിനാചരണങ്ങൾ*
🔹ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ചരമദിനം
🔹കുമരകം ബോട്ടുദുരന്തത്തിന് ഇന്ന് 19 വയസ്സ്
🔹വിയറ്റ്നാം ഓർമ്മ ദിനം - രക്തസാക്ഷികളെയും യുദ്ധത്തിൽ പരുക്കു പറ്റിയവരെയും ഓർമ്മിക്കുവാൻ ഈ ദിനം ആചരിക്കുന്നത്.
🔹വടക്കൻ കൊറിയ പിതൃഭൂമി വിമോചനയുദ്ധത്തിന്റെ വിജയ ദിനം
🔹ഫിലിപ്പൈൻസ് ഇഗ്ലേസ്യ ക്രാസ്റ്റൊ ദിനം
🔹പുർട്ടൊറിക്കൊ: ജോസ് ബാർബോസ ഡേ
🔹Walk On Stilts Day
🔹Norfolk Day
🔹Chicken Finger Day
🔹Scotch Whisky Day
🔹Take Your Houseplant For A Walk Day
🔹Gary Gygax Day
🔹National Love is Kind Day
🔹National Crème Brûlée Day
🔹National New Jersey Day
*🌷ഇന്നത്തെ പ്രത്യേകതകൾ ഒറ്റനോട്ടത്തിൽ*
🔹1953 - ഉത്തര ദക്ഷിണ കൊറിയകൾ തമ്മിലുള്ള യുദ്ധം മുപ്പത്തിയെട്ടാം സമാന്തരരേഖ അതിർത്തിയായി അംഗീകരിച്ചുകൊണ്ട് അവസാനിപ്പിച്ചു.
🔹1972 - എഫ്-15 യുദ്ധ വിമാനം ആദ്യമായി പറന്നു.
🔹1976 - ജാപ്പാനീസ് മുൻ പ്രധാനമന്ത്രി ടനാക്ക യെ ലോക്ഹീഡ് വിമാന കോഴ കേസിൽ അറസ്റ്റു ചെയ്തു
🔹1997 - ബന്ദ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി വിധിച്ചു.
🔹2002 - വേമ്പനാട്ട് കായലിൽ കുമരകത്തിന് സമീപം 29 പേരുടെ മരണത്തിനിടയാക്കിയ കുമരകം ബോട്ടപകടം നടന്നു.
🔹2002 - ഉക്രെയ്ൻ എയർഷോ ദുരന്തം: ഉക്രെയ്നിലെ ലിവിൽ ഒരു എയർ ഷോയ്ക്കിടെ ഒരു സുഖോയ് സു -27 യുദ്ധവിമാനം തകർന്നു 77 പേർ കൊല്ലപ്പെട്ടു.
🔹2008 - ഹരിയാനയിലെ സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് മയക്കുമരുന്നിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി ഒരു പ്രത്യേക കാമ്പയിൻ ആരംഭിച്ചു.
🔹2015 - സിറിയൻ ആഭ്യന്തരയുദ്ധം: പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റുകളും സിറിയൻ ആർമിയും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിൽ നിന്നും ലെവന്റിൽ നിന്നും സാരിൻ നഗരം പിടിച്ചെടുത്തു.
🔹2020 - ഹ്യൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് അടച്ചതിന് മറുപടിയായി 2020 ജൂലൈ 27 ന് ചൈനയിലെ ചെംഗ്ഡു നഗരത്തിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺസുലേറ്റ് അടച്ചു
🔹2020 - റഫാല്‍ യുദ്ധ വിമാനങ്ങളുടെ ആദ്യ സംഘം ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ടു. 2016-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 36 ഇരട്ട എഞ്ചിന്‍ യുദ്ധ വിമാനങ്ങള്‍ 58,000 കോടി രൂപയ്ക്കാണ് ഇന്ത്യ ദസാള്‍ട്ട് റഫാലില്‍ നിന്നും വാങ്ങിയത്
🔹2020 - നഗരങ്ങളിലെ കാലാവസ്ഥാ പ്രവചനം സാധ്യമാക്കുന്ന ‘മൗസം’ മൊബൈൽ ആപ്പ് ഭൂമിശാസ്ത്ര വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഹർഷവർധൻ പുറത്തിറക്കി.
*🌷ജന്മദിനങ്ങൾ*
🔹അലക്സാണ്ടർ ഡ്യൂമാസ് (ഫിൽസ്) - അലക്സാണ്ടർ ഡ്യൂമാസ് (ഫിൽസ്) ഫ്രഞ്ച് നാടകകൃത്തും നോവലിസ്റ്റുമായിരുന്നു. 1824 ജൂലൈ 27-ന് പാരിസിൽ ജനിച്ച ഇദ്ദേഹം സുപ്രസിദ്ധ ഫ്രെഞ്ച് സാഹിത്യകാരനായ അലക്സാണ്ടർ ഡ്യൂമാസ് (1802-70)യുടെ പുത്രനാണ്.
🔹ഉദ്ധവ് താക്കറെ - മഹാരാഷ്ട്ര മുഖ്യമന്ത്രിയാണ് ഉദ്ദവ് താക്കറെ.മറാഠി വംശീയതയിൽ ഊന്നിയ ശിവസേന എന്ന തീവ്ര-വലത് രാഷ്ട്രീയ പാർട്ടിയുടെ തലവനാണ് അദ്ദേഹം. പാർട്ടിയുടെ സ്ഥാപകനും പിതാവുമായ ബാൽ ഠാക്കറെയിൽ നിന്നാണ് അദ്ദേഹം ഈ സ്ഥാനം ഏറ്റെടുത്തത്.
🔹എം.എ. ആന്റണി - കോതകുളങ്ങര നിയമസഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായി ഒന്നും രണ്ടും കേരളാനിയമസഭയിൽ അംഗമായ ഒരു രാഷ്ട്രീയ നേതാവാണ് എം.എ. ആന്റണി (27 ജൂലൈ 1919 - 22 ജൂലൈ 1988). തിരുക്കൊച്ചി നിയമസഭയിലും 1954-56 ആന്റണി അംഗമായിട്ടുണ്ട്.
🔹ഏൺസ്റ്റ് വോൺ ഡോനാനി - ഏൺസ്റ്റ് വോൺ ഡോനാനി ഹംഗേറിയൻ പിയാനിസ്റ്റും സംഗീത രചയിതാവുമായിരുന്നു. 1877 ജൂലൈ 27-ന് ബ്രാറ്റിസ്ലാവയിൽ ജനിച്ചു. ഗണിതശാസ്ത്രത്തിൽ പ്രൊഫസറായ പിതാവും ബുഡാപെസ്റ്റ് അക്കാദമി ഒഫ് മ്യൂസിക്കിലെ കാൾ ഫോസ്റ്റ്നറും പിയാനോ വിദഗ്ദ്ധനായ സ്റ്റീഫൻ തോമാനും സംഗീത രചയിതാവായ ഹാൻസ് കെസ്ലറുമാണ് ഡോനാനിക്ക് പരിശീലനം നൽകിയത്. 1897-ൽ ബിരുദം നേടിയ ഡോനാനി, യൂജിൻ ഡി ആൽബർട്ടിന്റെ മേൽനോട്ടത്തിൽ പിയാനോ പരിശീലനം നടത്തി.
🔹കെ.എസ്. ചിത്ര - മലയാളിയായ ഒരു പിന്നണി ഗായികയാണ് കെ.എസ്. ചിത്ര (ജനനം: 1963 ജൂലൈ 27). ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്
🔹കൽപ്പന ദത്ത - ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയുമായിരുന്നു കൽപ്പന ദത്ത(കൽപ്പന ജോഷി)(27 ജൂലൈ 1913 – 8 ഫെബ്രുവരി 1995). 1930-ൽ സൂര്യ സെന്നിന്റെ നേതൃത്വത്തിൽ നടന്ന സായുധ സമരത്തിന്റെ ഭാഗമായി ചിറ്റഗോംഗ് ആയുധശാല ആക്രമണത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.
🔹ഗിയോസുയെ കാർദുച്ചി - 1906 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഇറ്റാലിയൻ കവിയാണ് ഗിയോസുയെ കാർദുച്ചി
🔹ട്രിപ്പിൾ എച്ച് - പോൾ മൈക്കൽ ലെവിസ്ക്യു (ജനനം ജൂലൈ 27, 1969) ഒരു അമേരിക്കൻ പ്രൊഫഷണൽ റെസ്‌ലറും ചലച്ചിത്രനടനുമാണ്. റിങ് നാമമായ ട്രിപ്പിൾ എച്ച്‍ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റുമായി (WWE) കരാറിലേർപ്പെട്ടിരിക്കുന്ന ഇദ്ദേഹം ഇപ്പോൾ അതിലെ റോ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.
🔹ഡെനിസ് ഡേവിഡോവ് - ഡെനിസ് ഡേവിഡോവ് റഷ്യൻ സൈനികനായ കവി ആയിരുന്നു. അദ്ദേഹം റഷ്യൻ സാഹിത്യത്തിൽ ഹുസ്സാർ എന്ന പ്രസ്ഥാനം കൊണ്ടുവന്നു.
🔹ഫ്രീഡ്റിക് ഏൺസ്റ്റ് ഡോൺ - ജർമൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു ഫ്രീഡ്റിക് ഏൺസ്റ്റ് ഡോൺ (1848 ജൂലൈ 27 – 1916 ഡിസംബർ 16). പ്രകാശികം, വൈദ്യുതി, വികിരണങ്ങൾ, റേഡിയോ ആക്റ്റീവത എന്നീ മേഖലകളിൽ ഗവേഷണം നടത്തി. 1878-ൽ ഡോൺ പ്രഭാവം (Dorn effective)എന്ന പ്രതിഭാസവും 1900-ൽ റഡോൺ എന്ന മൂലകവും ഇദ്ദേഹം കണ്ടുപിടിച്ചു.
🔹രാഹുൽ ബോസ് - ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടനും, സംവിധായകനും, തിരക്കഥാകൃത്തുമാണ് രാഹുൽ ബോസ്
🔹ഷിബു ബേബി ജോൺ - കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും, ആർ.എസ്.പി-യുടെ സംസ്ഥാനസെക്രട്ടറിയേറ്റ് അംഗവുമാണ് ഷിബു ബേബി ജോൺ (ജനനം: ജൂലൈ 27 1963). പതിമൂന്നാമത് നിയമസഭയിൽ തൊഴിൽ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു
🔹സാമുവൽ ലാൽമുവാൻപുയ - ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി അക്രമിക്കുന്ന മിഡ്ഫീൽഡർ ആയി കളിക്കുന്ന ഒരു ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്സാമുവൽ ലാൽമുവാൻപുയ (ജനനം 27 ജൂലൈ 1998).
*🌷ചരമദിനങ്ങൾ*
🔹അംജദ് ഖാൻ - അംജദ് ഖാൻ 1940 നവംബർ 12 മധ്യപ്രദേശിൽ ജനിച്ചു ഇതിഹാസ നടൻ ജയന്തിന്റെ മകനായ അംജദ് ഖാൻ 1951ൽ നാസ്നീൻ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.
🔹എ.പി.ജെ. അബ്ദുൽ കലാം - ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) 'അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം' എന്ന 'ഡോ. എ.പി.ജെ. അബ്ദുൽ കലാം' (1931 ഒക്ടോബർ 15 – 2015 ജൂലൈ 27)
🔹കാമ്പിശ്ശേരി കരുണാകരൻ - പ്രമുഖ മലയാള പത്രാധിപരും സിനിമാ - നാടക നടനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു കാമ്പിശ്ശേരി കരുണാകരൻ(31 മാർച്ച് 1922 – 27 ജൂലൈ 1977). ദീർഘകാലം ജനയുഗം വാരികയുടെയും പത്രത്തിന്റെയും സിനിരമയുടെയും മുഖ്യ പത്രാധിപരായിരുന്നു. മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചു.
🔹കെവിൻ കാർട്ടർ - 1994 ലെ പുലിറ്റ്സർ പ്രൈസ് ജേതാവായ തെക്കേ ആഫ്രിക്കകാരനായ പത്രഛായാഗ്രഹകനാണ് കെവിൻ കാർട്ടർ (സെപ്റ്റംബർ 13, 1960 - ജൂലൈ 27, 1994).
🔹ജോൺ ഡാൽട്ടൺ - ആധുനിക ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും അടിത്തറയിട്ട പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനാണ് ജോൺ ഡാൽട്ടൻ (സെപ്റ്റംബർ 6, 1766 - ജൂലൈ 27, 1844).
🔹ജ്ഞാനക്കൂത്തൻ - ആധുനിക തമിഴ് കവിതയുടെ തുടക്കക്കാരിലൊരാളായിരുന്നു ജ്ഞാനക്കൂത്തൻ എന്ന പേരിലെഴുതിയിരുന്ന ആർ. രംഗനാഥൻ (ഒക്ടോബർ 7, 1938 - ജൂലൈ 27, 2016).
🔹പട്ടം എ. താണുപിള്ള - കേരളത്തിലെ പ്രഗല്ഭനായ ഒരു രാഷ്ട്രീയനേതാവും തിരുവിതാംകൂർ പ്രധാനമന്ത്രി, തിരു-കൊച്ചിയുടെയും ഐക്യകേരളത്തിന്റെയും മുഖ്യമന്ത്രി, പഞ്ചാബിന്റെയും ആന്ധ്രാപ്രദേശിന്റെയും ഗവർണർ തുടങ്ങി നിരവധി പദവികൾ വഹിച്ച വ്യക്തിയുമായിരുന്നു പട്ടം താണുപിള്ള (ജൂലൈ-15, 1885 - ജൂലൈ-27, 1970).
🔹വാമൻ ദത്താത്രേയ പട്‌വർദ്ധൻ - ഇന്ത്യയുടെ ആണവ രസതന്ത്രശാസ്ത്രജ്ഞനും പ്രതിരോധ ശാസ്ത്രജ്ഞനും വിസ്ഫോടന എഞ്ചിനീയറിങ്ങ് വിദഗ്ദ്ധനുമാണ് വാമൻ ദത്താത്രേയ പട്‌വർദ്ധൻ(ജനുവരി 30, 1917 - ജൂലൈ 27, 2007)
🔹വി.പി. ശിവകുമാർ - ആധുനിക മലയാളസാഹിത്യത്തിലെ ചെറുകഥാകൃത്തുക്കളിൽ പ്രമുഖനായിരുന്നു വി.പി.ശിവകുമാർ (മേയ് 15, 1947 - ജൂലൈ 27, 1993). അസ്തിത്വവാദികളായ ആധുനികരെ പിന്തുടർന്നുവന്ന തലമുറയിൽപ്പെട്ട കഥാകാരനാണ് ഇദ്ദേഹം. ബോർഹെസിന്റെ സ്വാധീനം പ്രകടമാക്കിയ രചനകളാണ് ഇദ്ദേഹത്തിന്റേത്.
🔹പി. രാമലിംഗം :- കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയും മുൻ നിയമസഭാംഗവുമായിരുന്നു പി. രാമലിംഗം (ജീവിതകാലം: ഫെബ്രുവരി 1916 - 27 ജൂലൈ 2006).
Post a Comment