o അഴിയൂരിൽ ജനപ്രതിനിധികൾക്കും RRT അംഗങ്ങൾക്കും ഓൺലൈൻ പരിശീലനം നൽകി
Latest News


 

അഴിയൂരിൽ ജനപ്രതിനിധികൾക്കും RRT അംഗങ്ങൾക്കും ഓൺലൈൻ പരിശീലനം നൽകി


അഴിയൂരിൽ ജനപ്രതിനിധികൾക്കും RRT അംഗങ്ങൾക്കും ഓൺലൈൻ പരിശീലനം നൽകി



അഴിയൂർ:നാളെ മുതൽ ആരംഭിക്കുന്ന ലോക്കഡൗണിൽ അനുവർത്തിക്കേണ്ട നിർദേശങ്ങളും വാർഡ്‌തലത്തിൽ നടത്തേണ്ട സാമൂഹ്യാധിഷ്ഠിത പ്രവർത്തനങ്ങളെ കുറിച് ജനപ്രതിനിധികൾ,  RRT  അംഗങ്ങൾ  എന്നിവർക്ക് ഓൺലൈൻ പരിശീലനം നൽകി. ചോമ്പാല പോലീസ് സ്റ്റേഷനുമായി സഹകരിച്ചാണ് പരിശീലനം നടത്തിയത്. ജനങ്ങളെ പുറത്തിറങ്ങാതെ അവർക്ക് ആവശ്യമുള്ള ഭക്ഷണ സാധനങ്ങൾ ഹോം ഡെലിവറിയിലൂടെ RRT  അംഗങ്ങൾ വീട്ടിലെത്തിക്കുന്നതാണ്. അതിനായി നേരത്തെ ഉണ്ടായിരുന്ന RRT അംഗങ്ങളെ കൂടാതെ 5 പേർക്ക് കൂടി പാസ്സ് അനുവദിക്കുന്നതാണ്. ഹോം ഡെലിവറിക്ക് വാഹന പാസ്സ് വാർഡുകളിലേക്ക് അനുവദിക്കുന്നതാണ്. പഞ്ചായത്തിലെ എല്ലാ റോഡുകളും അടച്ചു ഒരു പ്രവേശനം മാർഗ്ഗം മാത്രം അനുവദിക്കുന്നതാണ്. RRT മാരുടെ നേതൃത്വത്തിൽ രാത്രികാല സ്‌ക്വഡും പ്രവർത്തിക്കുന്നതാണ്. പോസിറ്റീവായ  രോഗികളിൽ മറ്റു പ്രയാസം അനുഭവിക്കുന്നവരുടെ വീടുകളിൽ സാദാ ജാഗ്രത ഉണ്ടാകുന്നതാണ്, വാർഡുകളിൽ എല്ലാ ദിവസവും വാർഡ് RRT  യോഗങ്ങൾ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നതാണ്. നാളെ  മുതൽ 20 രൂപക്ക്  ഭക്ഷണം നൽകുന്ന ജന കിയ ഹോട്ടൽ  ആരംഭിക്കുന്നതാണ് ഇന്ന് നടന്ന യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌,ആയിഷ  ഉമ്മർ ,ചോമ്പാൽ C I ശിവൻ ചോടാതത്‌ S I വിശ്വനാഥൻ,  പഞ്ചായത്ത്‌ സെക്രട്ടറി ടി ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റ്‌ തോട്ടത്തിൽ ശശിധരൻ, മറ്റു ജനപ്രതിനിധികൾ, RRT അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



Post a Comment

Previous Post Next Post