o ഭക്ഷ്യ സുരക്ഷാ നിയമത്തിൻ്റെ ആനുകൂല്യം മാഹിയിലും ലഭ്യമാക്കും - മുഖ്യമന്ത്രി
Latest News


 

ഭക്ഷ്യ സുരക്ഷാ നിയമത്തിൻ്റെ ആനുകൂല്യം മാഹിയിലും ലഭ്യമാക്കും - മുഖ്യമന്ത്രി

 ഭക്ഷ്യ സുരക്ഷാ നിയമത്തിൻ്റെ ആനുകൂല്യം മാഹിയിലും ലഭ്യമാക്കും - മുഖ്യമന്ത്രി



മാഹി: കേന്ദ്ര ഭക്ഷ്യ സുരക്ഷ നിയമത്തിന്റെ ഭാഗമായുള്ള അനുകൂല്യങ്ങൾ മയ്യഴിയിലെ അർഹരായ റേഷൻ കാർഡുടമകൾക്ക് ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമി ഉറപ്പ് നൽകി. പുതുച്ചേരി സംസ്ഥാനത്തെ 30 മണ്ഡലങ്ങളിൽ 29 ലും ഈ ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ മയ്യഴിയിൽ മാത്രമാണ് കഴിഞ്ഞ അഞ്ച് വർഷമായി ഈ ആനുകൂല്യം ലഭിക്കാത്തതെന്ന് ചൂണ്ടിക്കാട്ടി


എൻ.ആർ.കോൺഗ്രസ്സ് കൺവീനറും വഖഫ് ബോർഡ് ചെയർമാനുമായ വി.പി.അബ്ദുൾ റഹ്മാൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിനുള്ള മറുപടിയായാണ് ഈ ഉറപ്പ് നൽകിയത്. വെള്ളിയാഴ്ച  എൻ.രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേറ്റശേഷമാണ് നിവേദനം നൽകിയത്. മുഖ്യമന്ത്രിയെ ഷാൾ അണിയിക്കുകയും ചെയ്തു. കോവിഡ് കാലത്തെ പ്രതിസന്ധികൾക്കും ദുരിതങ്ങൾക്കുമിടയിൽ ഭക്ഷ്യ സുരക്ഷാ നിയമത്തിൻ്റെ ആനുകൂല്യങ്ങൾ ബി.പി.എൽ കുടുംബങ്ങൾക്ക് ലഭിച്ചാൽ അവർക്കത് ഏറെ ആശ്വാസമായിരിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സിവിൽ സപ്ലൈസ് സിക്രട്ടറി, സിവിൽ സപ്ലൈസ് ഡയറക്ടർ എന്നിവരെയും നേരിൽ കണ്ട് നിവേദനം നൽകിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ നിയമത്തിൽ കീഴിലുള്ള ബി.പി.എൽ ഗുണഭോക്താക്കളായി പുതുച്ചേരിയിൽ 52.3 ശതമാനവും കാരയ്ക്കലിൽ 48.7 ശതമാനവും യാനത്ത് 71.5 ശതമാനവും ആയിരുന്നപ്പോൾ മാഹിയിലിത് 2.6 ശതമാനം അതായത് 182 പേർ മാത്രമായിരുന്നു. മാഹിയിലെ അർഹരായ കുടുംബങ്ങളെയെല്ലാം ഉൾപ്പെടുത്തി ബി.പി.എൽ പട്ടിക വിപുലമാക്കണമെന്നും ഇവർക്ക് ഈ ആനുകൂല്യം ലഭ്യമാക്കണമെന്നുമാണ് ആവശ്യം

Post a Comment

Previous Post Next Post