അഴിയൂരിൽ മൂന്ന് കോവിഡ് മരണം പ്രോട്ടോകാൾ പാലിച്ച് സംസ്കരിക്കാൻ ആർ ആർ ടി വളണ്ടിയർമാർ സജീവം
മാഹി:അഴിയൂർ പഞ്ചായത്തിൽ ഇന്ന് മൂന്നു പേർ കോവിഡ് ബാധിച്ചു മരണപ്പെട്ടു. വടകര മുൻസിഫ് കോടതിയിൽ നിന്നും വിരമിച്ച പതിനഞ്ചാം വാർഡിലെ അതുല്യ ഹൗസിൽ വി പി രമേശനാണ് (63) കോവിഡ് ബാധിച്ചു മരിച്ചത് വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം വീട്ടിൽ തിരിച്ചെത്തിയതിന് ശേഷം ഇന്നലെ രാത്രി ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരു ന്നു. ഭാര്യ ശ്രീജയ, മകൾ :അതുല്യ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിച്ചു വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. സംസ്ക്കാര ചടങ്ങിന് RRT മെമ്പർമാരായ വി കെ അനിൽ കുമാർ, ഉനൈസ് മാളിയേക്കൽ, അർഷാദ് മാളിയേക്കൽ, അജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി .
പതിനെട്ടാം വാർഡിലെ അഴിയൂർ ഹൈസ്കൂളിന് സമീപം വി കെ ഹൗസിൽ മൊയ്‌തു (78)കോവിഡ് ബാധിച്ചു മരിച്ചു ഭാര്യ മൈമൂ, മക്കൾ :റഹീസ്, റഫീഖ് നാലാം വാർഡിലെ കിഴക്കെയിൽ ഉസ്മാന്റെ ഭാര്യ സുഹറ (60)ആണ് തലശേരി മിഷൻ ആശുപത്രിയിൽ വെച്ച് കോവിഡ് ബാധിച്ചു മരിച്ചത് മക്കൾ : റംല, സലീം, സജീർ, സനീറ, റഷീദ് ഇരുവരുടെയും മൃതദേഹം ഹാജിയാർ പള്ളിയിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കി. സാജിദ് നെല്ലോളി, എ വി യൂസഫ് (സിഎച്ച് സെന്റർ മാഹി ), RRT മെമ്പർമാരായ ഫൈസൽ പൂഴിത്തല, ഷാനിസ് മൂസ, മുഹമ്മദ് ഷാജിർ, സാഹിർ പുനത്തിൽ,സിറാജ് സി കെ, റഹീം സൈൻ, സാജിദ് എം, തുടങ്ങിയവർ നേതൃത്വം നൽകിപ്രസിഡന്റ് ആയിഷ ഉമ്മർ ,വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ
വാർഡ് മെമ്പർ മാരായ കവിത അനിൽ കുമാർ ,സീനത്ത് ബഷീർ ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,മെഡിക്കൽ ഓഫീസർ ഡോക്ടർ അബ്ദുൽ നസീർ എന്നിവർ ആവിശ്യമായ മാർഗ നിർ ദേശങ്ങൾ നൽകി

Post a Comment