പന്തക്കലിൽ നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു
പന്തക്കൽ , മാക്കുനിയിലും പന്തക്കലിലുമായി നാലു പേർക്ക് തെരുവുനായയുടെ കടിയേറ്റു . പന്തോ കൂലോത്തിന് സമീപം പ്രഭാത സവാരിക്കിടെ ഒരാൾക്കും , മാക്കുനിയിൽ ഒരു സ്ത്രീയടക്കം മൂന്നുപേർക്കുമാണ് കടിയേറ്റത് . വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം . ഇവർ പള്ളൂർ ഗവ . ആസ്പത്രിയിൽ ചികിത്സ തേടി . പ്രദേശത്തെ മൂന്ന് വളർത്തുമൃഗങ്ങളെയും നായ അക്രമിച്ചു . ഇവയ്ക്ക് കോടിയേരി മൃഗാശുപത്രിയിൽ കുത്തിവെപ്പ് നൽകി

Post a Comment