പുതുച്ചേരിയിൽ ഉപ മുഖ്യമന്ത്രി
പുതുച്ചേരി സംസ്ഥാനത്ത് ആദ്യമായി ഉപ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി .നേരത്തെ കോൺഗ്രസ്സിൽ നിന്ന് രാജിവെച്ചെത്തിയ നമശിവായത്തെ മുന്നിൽ നിർത്തി വോട്ടുകൾ നേടുകയായിരുന്നു ബിജെപി ലക്ഷ്യം.സഖ്യ കക്ഷിയായ എൻആർ കോൺഗ്രസ്സ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടപ്പോൾ,തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം തീരുമാനിക്കാമെന്നായിരുന്നു ബിജെപി നിലപാട് . ബിജെപി പ്രതീക്ഷിച്ച സീറ്റുകൾ ലഭിച്ചില്ല.പത്ത് സീറ്റംകൾ ജയിച്ച എൻആർ കോൺഗ്രസ്സിന് മുഖ്യമന്ത്രി പദം നൽകേണ്ടി വന്നു.ഇപ്പോൾ നമശിവായത്തിനെ ഉപ മുഖ്യമന്ത്രിയാക്കാനാണ് നീക്കം .ഇതിനായി കേന്ദ്രത്തിൽ നിന്ന് പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്.മെയ്ഏഴിനോ ഒമ്പതിനോ രംഗസാമി മന്ത്രിസഭ അധികാരമേൽക്കും.

Post a Comment