കോവിഡ് ഭീതി: തലശ്ശേരി ബസ്‌സ്റ്റാൻഡിൽ ആളൊഴിഞ്ഞു
തലശ്ശേരി: ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നടപ്പായതോടെ തലശ്ശേരി ബസ്‌സ്റ്റാൻഡിൽ ആളൊഴിഞ്ഞു. യാത്രക്കാർ കുറഞ്ഞു. കെ.എസ്.ആർ.ടി.സി. ബസും ചില സ്വകാര്യ ബസുകളും ഓടി. ആളുകൾ കുറഞ്ഞതോടെ ചൊവ്വാഴ്ച രാവിലെ ഓടിയ സ്വകാര്യ ബസുകളിൽ ചിലത് ഉച്ചയോടെ ഓട്ടം നിർത്തി. കടകളും വ്യാപാരസ്ഥാപനങ്ങളും ഭൂരിഭാഗവും തുറന്നില്ല. മെഡിക്കൽ ഷോപ്പുകൾ, പലവ്യഞ്ജനം, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾ തുറന്നു. ഹോട്ടലുകൾ തുറന്നെങ്കിലും ഭക്ഷണം പാഴ്‌സലായി നൽകി. ഓട്ടോ, ടാക്സി എന്നിവ ഓടി. പോലീസ് വാഹനപരിശോധന കർശനമാക്കി. വീനസ് കവല, ചോനാടം, കണ്ണിച്ചിറ എന്നിവിടങ്ങളിൽ പോലീസ് വാഹന പരിശോധന നടത്തി. നഗരത്തിലെ കടകളിൽ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. സർക്കാർ തീരുമാനിച്ച നിയന്ത്രണങ്ങൾ നടപ്പാക്കാൻ നഗരസഭ കോവിഡ് സുരക്ഷാ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.

Post a Comment