അഴിയൂരിൽ പ്രയാസം അനുഭവിക്കുന്ന ഡയാലിസിസ് രോഗികൾക്ക് വാഹന സൗകര്യം സൗജന്യമായി ഏർപ്പാടാക്കി
അഴിയൂർ ഗ്രാമപഞ്ചായത്തിലെ നിർധനരായ ഡയാലിസിസ് രോഗികൾക്ക് വാഹന സൗകര്യം ഏർപ്പാടാക്കി. അഴിയൂർ ഗ്രാമപഞ്ചായത്ത് അഞ്ചാംപീടിക മഹൽ കമ്മിറ്റിയുടെയും മറ്റു സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെയാണ് വാഹന സൗകര്യം ഏർപ്പാടാക്കിയത് ഇതിനായി കാർ, ഓട്ടോറിക്ഷ എന്നിവയുടെ ഷെഡ്യൂൾ തയ്യാറാക്കി വാർഡ് RRT നിർദേശിക്കിന്ന രോഗികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തുന്നു. കഴിഞ്ഞ ലോക്ക്ഡൗണിൽ ഇത്തരം സൗകര്യം പഞ്ചായത്ത് മുൻകൈയെടുത്തു ഏർപ്പാടാക്കിയിരുന്നു. ഇതിനായി വാഹനങ്ങൾക്ക് പാസ്സ് പഞ്ചായത്ത് നൽകുന്നതാണ്.
വാഹന സൗകര്യം ആവശ്യമുള്ളവർ വാർഡ് RRT യുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക് 9048607027 നമ്പറിൽ ബന്ധപ്പെടുക

Post a Comment