തൊഴിലാളികൾക്ക് സഹായ ഹസ്തവുമായി സന്നദ്ധ സംഘടനകൾ
അഴിയൂർ പഞ്ചായത്തിലെ അതിഥി തൊഴിലാളികൾക്ക് സഹായഹസ്തവുമായി സന്നദ്ധസംഘടനകൾ. കഴിഞ്ഞ ദിവസം 47 പേർ താമസിക്കുന്ന കാരോത്ത് ക്വാട്ടേഴ്സിൽ നാലുപേർ പോസിറ്റീവ് ആയതിനാലും മറ്റുള്ളവർ ക്വാറന്റെയിൻ ആയതിനാലും അവർക്ക് ആവശ്യമുള്ള ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റ് ഐഡിയൽ ട്രസ്റ്റ് അഴിയൂർ ആണ് ഭക്ഷണങ്ങൾ സാധനങ്ങൾ നൽകിയത്. കാരോത്ത് ക്വാർട്ടേർസിന് പരിസരത്ത് വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഭക്ഷണ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, സെക്ടറൽ മജിസ്ട്രേറ്റ് ആർ രൂപേഷ്, വാർഡ് മെമ്പർ ഫിറോസ് കാളാണ്ടി, ഐഡിയൽ ട്രസ്റ്റ് ഭാരവാഹികളായ മുഹമ്മദ് റയ്ഷാദ് സയ്യിദ് ഫഹദ്, സലീം കൈതാൽ എന്നിവർ സംബന്ധിച്ചു.

Post a Comment