o ജൂണ്‍ ഒന്നിന് സ്കൂളുകൾ തുറക്കില്ല; ഓണ്‍ലൈന്‍ ക്ലാസുകൾ തുടരും
Latest News


 

ജൂണ്‍ ഒന്നിന് സ്കൂളുകൾ തുറക്കില്ല; ഓണ്‍ലൈന്‍ ക്ലാസുകൾ തുടരും

 ജൂണ്‍ ഒന്നിന് സ്കൂളുകൾ തുറക്കില്ല; ഓണ്‍ലൈന്‍ ക്ലാസുകൾ തുടരും



തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കില്ല. കോവിഡ് സാഹചര്യം ഗുരുതരമായി തുടരുന്നതിനാല്‍ ഓൺലൈൻ ക്ലാസുകളുമായി മുന്നോ‌ട്ടു പോകേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ക്ലാസുകൾ, ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷകള്‍ എന്നിവയുടെ തീയതിയില്‍ പുതിയ സര്‍ക്കാര്‍ തീരുമാനമടുക്കും.


കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ട്യൂഷൻ സെന്ററുകൾ പോലും പ്രവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് നിലവിലുള്ളത്. കൂടാതെ കുട്ടികളെ വീടിന് പുറത്തു വിടരുതെന്നും ആരോഗ്യ വകുപ്പ് പറയുന്നു.



Post a Comment

Previous Post Next Post