o മാഹിയിൽ പോലീസ് വാഹന പരിശോധന കർശനമാക്കി
Latest News


 

മാഹിയിൽ പോലീസ് വാഹന പരിശോധന കർശനമാക്കി

 മാഹിയിൽ പോലീസ് വാഹന പരിശോധന കർശനമാക്കി



മാഹി: മാഹിയുടെ സമീപ പ്രദേശങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാഹിയിലും പോലീസ് വാഹന   പരിശോധന കർശനമാക്കി.


ഇരുചക്രവാഹനങ്ങളിൽ പിറകിൽ യാത്രക്കാരുമായി വന്നവരെ താക്കീത് ചെയ്ത് വിട്ടയച്ചു.

അനാവശ്യമായി വാഹനങ്ങളിൽ  കറങ്ങുന്നവരെ താക്കീത് ചെയ്യുകയും തിരിച്ചയക്കുകയും ചെയ്തു.



കൂടുതൽ യാത്രക്കാരുമായി  കാറുകളിൽ വന്ന യാത്രക്കാർക്ക് നിർദ്ദേശങ്ങളും ബോധവത്ക്കരണവും നല്കി.


വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post