വാക്സിനേഷൻ വീടുകളിൽ വന്നു നല്കുമെന്ന് വ്യാജവാർത്ത
നല്കുന്നത് ടോക്കൺ മാത്രം
മാഹി: വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കൊഴിവാക്കാൻ നാല്പത്തിയഞ്ച് വയസ്സിന് മുകളിലുള്ളവർക്ക് വീടുകളിൽ വന്ന് ടോക്കൺ നല്കുമെന്ന വാർത്തയാണ് വളച്ചൊടിച്ച് വീടുകളിൽ വന്നു വാക്സിൻ നല്കുന്നതാണ് എന്ന തരത്തിൽ നവമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
തെറ്റ് കണ്ടയുടനെ മെസേജുകൾ വാർത്താ വാട്സപ്പ് ഗ്രൂപ്പുകളിൽ തിരുത്തിയെങ്കിലും ,മെസേജ് ഇപ്പോഴും പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
അതത് സ്ഥലങ്ങളിലെ ANM സ്റ്റാഫിൻ്റെയും ബീറ്റ് പോലീസിൻ്റെയും നമ്പർ ചേർത്താണ് മെസേജുകൾ പ്രചരിക്കുന്നത്.
ചിലരെങ്കിലും ഇപ്പോഴും വാക്സിൻ വീടുകളിൽ വന്ന് തരുന്നതും കാത്തിരിപ്പാണ്.

Post a Comment