തലശ്ശേരിയിൽ ഹെൽപ്പ് ഡെസ്‌ക് തുടങ്ങി; ജനകീയ ഹോട്ടൽ നാളെ മുതൽ
തലശ്ശേരി: ലോക്ഡൗൺ നിയന്ത്രണം തുടങ്ങിയതോടെ തലശ്ശേരി നഗരസഭ ഹെൽപ്പ് ഡെസ്‌ക് തുടങ്ങി. അടിയന്തരസഹായത്തിന് ഹെൽപ്പ് ഡെസ്‌ക്കിൽ ബന്ധപ്പെടാം. നഗരസഭാ ഓഫീസിലും ജനറൽ ആസ്പത്രിയിലുമാണ് ഹെൽപ്പ് ഡെസ്‌ക് തുടങ്ങിയത്. നഗരസഭാ ഓഫീസിൽ നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ വാഴയിൽ ശശി പങ്കെടുത്തു.
നഗരസഭാ ആരോഗ്യവിഭാഗം വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ടെലിമെഡിസിൻ സംവിധാനം ഏർപ്പെടുത്തി. അത്യാവശ്യഘട്ടങ്ങളിൽ നിശ്ചിതസമയത്ത് ഫോണിൽ ഡോക്ടർമാരുമായി സംസാരിക്കാം. ഇതിനായി ഏഴ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി. ടെലി മെഡിസിൻ സൗകര്യം വിപുലീകരിക്കും. ജനകീയ ഹോട്ടലിൽനിന്ന് ആവശ്യമുള്ളവർക്ക് 25 രൂപ നിരക്കിൽ തിങ്കളാഴ്ചമുതൽ ഊൺ ലഭിക്കും. ഉച്ചയ്ക്ക് 11 മണിക്ക് മുൻപ് ആവശ്യപ്പെടുന്നവർക്ക് സന്നദ്ധപ്രവർത്തകർ തലശ്ശേരി നഗരസഭാ പരിധിയിൽ ഭക്ഷണം എത്തിക്കും.
ചിറക്കരയിൽ സി.എഫ്.എൽ.ടി.സി. ഒരുക്കി. ആരോഗ്യവകുപ്പിന്റെ നിർദേശം ലഭിച്ചാൽ പ്രവർത്തനം തുടങ്ങും. ഹെൽപ് ഡെസ്‌ക് ഫോൺ: 859073 2064, 7510416393. ജനകീയ ഹോട്ടൽ: 9961888832, 9446263864,
7025022099, 9633853032.

Post a Comment