o അഴിയൂരിലെ കഴിഞ്ഞ ഒരാഴ്ചയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവ് നിരക്ക് ജില്ലാ ശരാശരിയെക്കാൾ കൂടുതൽ കടുത്ത ജാഗ്രത ഉണ്ടാവണം
Latest News


 

അഴിയൂരിലെ കഴിഞ്ഞ ഒരാഴ്ചയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവ് നിരക്ക് ജില്ലാ ശരാശരിയെക്കാൾ കൂടുതൽ കടുത്ത ജാഗ്രത ഉണ്ടാവണം

 *അഴിയൂരിലെ കഴിഞ്ഞ ഒരാഴ്ചയിലെ കോവിഡ്  ടെസ്റ്റ് പോസിറ്റീവ് നിരക്ക് ജില്ലാ ശരാശരിയെക്കാൾ കൂടുതൽ              കടുത്ത ജാഗ്രത ഉണ്ടാവണം*



 മാഹി:അഴിയൂർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ഒരാഴ്ച നടത്തിയ 386 കോവിഡ് ടെസ്റ്റിൽ 133 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്  ആശങ്കയുയർത്തുന്നു ,നിലവിൽ  അഴിയൂരിന്റെ ടെസ്റ്റ് പോസിറ്റീവിറ്റീ  നിരക്ക്‌ 34% ആണ്. കഴിഞ്ഞ ആഴ്ചകളിലും ഇത് 36% ആയിരുന്നു. ഇന്നലെ 83 ടെസ്റ്റ് നടത്തിയതിൽ 43 പേർ പോസിറ്റീവായി. ജില്ലയുടെ പോസിറ്റിവിറ്റി നിരക്ക് 29% ആണ്. നിലവിൽ അഴിയൂരിൽ 224 പോസിറ്റീവ് കേസുകളുണ്ട്. ഇന്ന് മൂന്ന് മരണവും റിപ്പോർട്ട് ചെയ്യുകയുണ്ടായി. 



രോഗികൾ കൂടുതലുള്ള 4, 9,11, 13, 15 എന്നി വാർഡുകളിൽ പോലീസ്, സെക്ടറൽ മജിസ്ട്രേറ്റ് മാരുടെ സാന്നിധ്യത്തിൽ വാർഡ് മെമ്പർ മാരുടെ നേതൃത്വത്തിൽ ആർ ആർ ടി യോഗം ചേർന്ന് ഓരോ രോഗിയെയും സംബന്ധിച്ച് മൈക്രോ പ്ലാൻ ഉണ്ടാക്കി തുടർപ്രവർത്തനം നടത്തുന്നതാണ്.

Post a Comment

Previous Post Next Post