o അഴിയൂർ അതിർത്തിയിൽ പരിശോധന ശക്തമാക്കി
Latest News


 

അഴിയൂർ അതിർത്തിയിൽ പരിശോധന ശക്തമാക്കി

 അഴിയൂർ അതിർത്തിയിൽ പരിശോധന ശക്തമാക്കി.



 മാഹി :ചോമ്പാല പോലീസിന്റെ നേതൃത്വത്തിൽ അഴിയൂർ ദേശീയപാതയുടെ അതിർത്തിയിൽ വാഹന പരിശോധന ശക്തമാക്കി. ഇന്നുമുതൽ ലോക്ക്ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. അനാവശ്യമായ യാത്രക്കാരെ തിരിച്ചയച്ചു. സ്വയം സാക്ഷ്യപത്രങ്ങൾ ഇല്ലാത്തവരെ താക്കീത്  ചെയ്തു. മംഗലാപുരത്തുനിന്ന്  ഇരുചക്രവാഹനത്തിൽ വന്ന ഒരാളെ തിരിച്ചയച്ചു. ധാരാളം ഇരുചക്രവാഹനങ്ങൾ ആണ് ഇന്ന് രാവിലെ മുതൽ നിരത്തിലിറങ്ങിയത്. പരിശോധന ശക്തമാക്കിയതോടെ വാഹനങ്ങൾ കുറഞ്ഞു. സി ഐ ശിവൻ ചോടത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, എസ് ഐ കെ.ഷാജി, എ.എസ്.ഐ മനോജ് കുമാർ,  ജയപാലൻ, ഹോംഗാർഡ് സെബാസ്റ്റ്യൻ എന്നിവർ ടീമിൽ ഉണ്ടായിരുന്നു

Post a Comment

Previous Post Next Post