o ന്യൂമാഹി പത്താം വാർഡിൽ കർശന നിയന്ത്രണം
Latest News


 

ന്യൂമാഹി പത്താം വാർഡിൽ കർശന നിയന്ത്രണം

 

ന്യൂമാഹി പത്താം വാർഡിൽ കർശന നിയന്ത്രണം



ന്യൂമാഹി- ന്യൂമാഹി പഞ്ചായത്തിലെ പത്താം വാർഡ് ന്യൂമാഹി ടൗണിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും നിയന്ത്രണങ്ങൾ കർശനമാക്കാനും പഞ്ചായത്ത് ,വാർഡ് തല ജാഗ്രതാ സമിതിയുടെ അടിയന്തര യോഗം തീരുമാനിച്ചു . ഒരു വീട്ടിൽ നാലു പേർ കോവിഡ് ബാധിച്ച് മരിക്കുകയും കോവിഡ് രോഗികൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത് . വിവാഹങ്ങളും മറ്റ് ആഘോഷച്ചടങ്ങുകളും ഇനി ഒരു തീരുമാനമുണ്ടാവുന്നതുവരെ മാറ്റിവെക്കണം . ന്യൂമാഹി മത്സ്യ - മാംസ മാർക്കറ്റിന്റെ പ്രവർത്തനവും കർശനമായി നിയന്ത്രിക്കും . മറുനാടൻ തൊഴിലാളികളുടെ ഒത്തുചേരലുകൾ പോലീസ് സഹായത്തോടെ തടയും . ആരാധനാലയങ്ങളിലെ ഒത്തുചേരലുകളും നിയന്ത്രിക്കും . മരണം നടന്ന വീടുകളിൽ അണുനശീകരണം നടത്തും . പഞ്ചായത്ത് പ്രസിഡന്റ് എം.കെ.സെയ്തു അധ്യക്ഷത വഹിച്ചു . മെഡിക്കൽ ഓഫീസർ സജിത്ത് പ്രസാദ് , ജെ.എച്ച്.ഐ  മാരായ കെ.മഹേഷ് , മുഹമ്മദ് സാബു , ജ്യോത്സന തുടങ്ങിയവർ സംബന്ധിച്ചു .

എല്ലാ വീടുകളിലും ഹോമിയോ പ്രതിരോധ ഗുളിക നൽകും

മയ്യഴി > അഴിയൂരിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും ഹോമിയോ പ്രതിരോധ ഗുളിക നൽകും . അഴിയൂരിലെ 7000 വീടുകളിൽ വിതരണം ചെയ്യാനുള്ള ഹോമിയോ മരുന്ന് വാങ്ങാൻ ആവശ്യമായ മുഴുവൻ തുകയും  യുവ വ്യവസായി ചിറയിൽപീടിക ഏഴാം വാർഡിലെ സി.പി. അമീൻ ഹോമിയോ മരുന്ന് ഡിസ്പെൻസറിക്ക് നൽകി 
പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ സി.പി. അമീന് നൽകി ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് സെക്രട്ടറി ടി . ഷാഹുൽ ഹമീദ് , ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ . മുഹമ്മദ് കോയ എന്നിവർ സംബന്ധിച്ചു .

ക്രിട്ടിക്കൽ സോൺ

മയ്യഴി > കോവിഡ് വ്യാപനം രൂ ക്ഷമായതിനെ തുടർന്ന് അഴിയൂർ പഞ്ചായത്തിലെ ഒമ്പത് , 14 , 15 വാർഡുകൾ ക്രിട്ടിക്കൽ കൺയ്ൻമെൻറ് സോൺ ആയി കളക്ടർ പ്രഖ്യാപിച്ചു .

 

Post a Comment

Previous Post Next Post