o ബിജെപിക്ക് രണ്ട് മന്ത്രിമാർ
Latest News


 

ബിജെപിക്ക് രണ്ട് മന്ത്രിമാർ

 ബിജെപിക്ക് രണ്ട് മന്ത്രിമാർ



പുതുച്ചേരി: പതിനഞ്ചാം നിയമസഭയെ രംഗസാമി നയിക്കും.സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും കൂടാതെ, മുഖ്യമന്ത്രിയടക്കം ആറ് പേരാണ് മന്ത്രി സഭയിലുണ്ടാവുക. പത്ത് അംഗങ്ങളുള്ള എൻ ആർ കോൺഗ്രസ്സിന് നാല് മന്ത്രിമാരും സ്പീക്കറും,ബിജെപിക്ക് രണ്ട് മന്ത്രിമാരുമാണ് ഇപ്പോൾ ധാരണയായത്.ബിജെപിയിലെ നമശിവായവും,ജാൻകുമാറും മന്ത്രിമാരായേക്കും.രംഗസാമി മന്ത്രിസഭയിൽ അംഗമായിരുന്ന രാജവേലു,തേനി ജയകുമാർ ,തിരുമുരുകൻ എന്നിവർ മന്ത്രിമാരായേക്കും.കോൺഗ്രസ്സിൽ നിന്ന് രാജിവെച്ചെത്തിയ മുൻ മന്ത്രി ലക്ഷ്മീനാരായണൻ സ്പീക്കറായേക്കും.അദ്ദേഹത്തിന് താൽപര്യമില്ലെങ്കിൽ രാജവേലു സ്പീക്കറാകും.കാരൈക്കൽ പ്രതിനിധിയായാണ് തിരുമുരുകനെ തീരുമാനിച്ചത്.തിരുമുരുകന് പകരം കാരൈക്കൽ നിന്നുള്ള ചന്ദ്ര പ്രിയങ്കയേയും പരിഗണിക്കുന്നുണ്ട്.രംഗസാമിയുടെ സൗകര്യമനുസരിച്ച് സത്യപ്രതിജ്ഞാ തീയ്യതി തീരുമാനിക്കാമെന്ന് ലെഫ് ഗവർണ്ണർ അറിയിച്ചു.

Post a Comment

Previous Post Next Post