മാഹിയിൽ നിയന്ത്രണം ശക്തമാക്കി
മാഹി : ഇന്നലെ ന്യൂമാഹിയിൽ 184 ഉം , മാഹിയിൽ 45 ഉം കൊവിഡ് പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തിയതോടെ ഇവിടങ്ങളിൽ നിയന്ത്രണം കടുപ്പിച്ചു . ന്യൂ മാഹിയിലെ 10ാം വാർഡിൽ ഒരു വീട്ടിൽ തന്നെ മൂന്നുപേർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു . ഈ സാ ഹചര്യത്തിൽ മാഹിയിലും ന്യൂമാഹി പഞ്ചായത്തിലും നിയന്ത്രണം കർശനമാക്കുന്നതിനും മറ്റു ഗുരുതര രോഗമുള്ളവരുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നതിനും വാർഡുതല മോണിറ്ററിങ് സമിതികൾക്ക് നിർദേശം നൽകുന്നതിനും തീരുമാനിച്ചു . മാഹിയിൽ മെയ് മൂന്നുവരെ നേരത്തേ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു . മദ്യഷാപ്പുകൾ ഉൾപ്പെടെ അടച്ചിട്ടിരിയ്ക്കുകയാണ് .
Post a Comment