ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
മാഹി . സബ് ട്രഷറിയിൽ നിന്ന് പെൻഷൻ വാങ്ങുന്ന സർവിസ് , കുടുംബം , സ്വാതന്ത്ര്യസമര പെൻഷൻകാർ മെയിൽ അവരവരുടെ ലൈഫ് സർട്ടിഫിക്കറ്റ് നൽകേണ്ടതാണന്ന് മാഹി സബ്ട്രഷറി ഓഫിസർ അറിയിച്ചു . നേരിട്ട് വരാൻ പ്രയാസമുളളവർ https.eevanpramaan.gov.in എന്ന വെബ്സൈറ്റ് വഴിയും , ലൈഫ്
സർട്ടി ഫിക്കറ്റ് സമർപ്പിക്കാം.ഇതിന്റെ കോപ്പി സബ് ട്രഷറി ഓഫിസർ , ഡയരക്ടറേറ്റ് ഓഫ് അക്കൗണ്ട്സ് ആന്റ് ട്രഷറീസ് ( ബ്രാഞ്ച് ) മാഹി 673310 എന്ന പോസ്റ്റ്ൽ അഡ്രസ്സിൽ അയക്കേണ്ടതാണ് , പെൻഷൻ പറ്റുന്നവരുടെ മരണവിവരം ബന്ധുക്കൾ യഥാസമയം മേൽപ്പറഞ്ഞ വിലാസത്തിൽ മാഹി ട്രഷറിയെ അറിയിച്ചിരിക്കണം .
Post a Comment